Connect with us

എനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെ പറഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്, അഭിനയ ലോകത്ത് നിന്നും വിരമിക്കുന്നുവെന്ന് നടൻ നിക്കോളാസ് കേജ്

Hollywood

നിരവധി ആരാധകരുള്ള പ്രശസ്ത അമേരിക്കൻ സൂപ്പർ താരമാണ് നിക്കോളാസ് കേജ്. ഇപ്പോഴിതാ സിനിമാ ലോകത്ത് നിന്നും താൻ വിരമിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. മൂന്നോ നാലോ സിനിമകളിൽ കൂടി നായകനായി എത്തിയ ശേഷമാകും അഭിനയത്തോട് ​വിട പറയുകയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എനിക്ക് പറയാനുള്ളതെല്ലാം സിനിമയിലൂടെ പറഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്.

എന്റെ കഴിവിന്റെ പരമാവധിയോളം പ്രകടനങ്ങളും കാഴ്ചവച്ചു. രണ്ടോ മൂന്നോ സപ്പോർട്ടിം​ഗ് റോളുകളും ചെയ്തു. ഇനി മൂന്നോ നാലോ പ്രധാന കഥാപാത്രങ്ങളും കൂടിയുണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

ആക്ഷൻ സിനിമകളിലൂടെ പ്രശസ്തനായ താരമാണ് നിക്കോളാസ് കേജ്. 1981-ൽ ഒരു ടെലിവിഷൻ പരിപാടിയിലൂടെയാണ് അദ്ദേഹം അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. ദി റോക്ക്, കോൺ എയർ,ഫേസ് ഓഫ്, ​ഗോൺ ഇൻ 60 സെക്കൻ്റസ്, നാഷണൽ ട്രഷർ, ​ഗോസ്റ്റ് റൈഡർ,അഡാപ്റ്റേഷൻ എന്നിവയാണ് ജനപ്രീയ ചിത്രങ്ങൾ.

1995 ൽ അദ്ദേഹത്തിന് അക്കാദമി അവാർഡും ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരവും ലഭിച്ചിരുന്നു. ലീവിംഗ് ലാസ് വെഗാസിലെ അഭിനയത്തിന് ആയിരുന്നു പുരസ്കാരം. 1964 ജനുവരി ഏഴിന് അമേരിക്കയിൽ ജനിച്ച താരത്തിന്റെ നിക്കോളാസ് കിം കോപ്പൊള എന്നാണ്. അഞ്ചുതവണ വിവാഹിതനാണ് താരം.അദ്ദേ ഹത്തിന് മൂന്ന് മക്കളുണ്ട്.

More in Hollywood

Trending

Recent

To Top