Connect with us

തനിക്ക് എയ്ഡ്‌സ് ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ആരാധകര്‍ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി, ചിലര്‍ കുഴഞ്ഞുവീണു; നടന്‍ മോഹന്‍

Actor

തനിക്ക് എയ്ഡ്‌സ് ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ആരാധകര്‍ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി, ചിലര്‍ കുഴഞ്ഞുവീണു; നടന്‍ മോഹന്‍

തനിക്ക് എയ്ഡ്‌സ് ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ആരാധകര്‍ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി, ചിലര്‍ കുഴഞ്ഞുവീണു; നടന്‍ മോഹന്‍

എണ്‍പതുകളില്‍ തമിഴ് സിനിമകളെ റൊമാന്റിക് ഹീറോ ആയി തിളങ്ങിയ താരമാണ് മോഹന്‍. തുടര്‍ച്ചയായ പരാജയത്തിന് പിന്നാലെ സിനിമയില്‍ നിന്നും താരം ഇടവേള എടുത്തു. ഇതിനു പിന്നാലെ, നടന് എയ്ഡ്‌സ് ആണെന്ന ഗോസിപ്പുകളും എത്തിയിരുന്നു. 1990കളില്‍ പ്രചരിച്ച ഈ അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയാണ് നടന്‍ മോഹന്‍.

തന്റെ പുതിയ ചിത്രം ‘ഹര’യുടെ പ്രൊമോഷനിടെയാണ് തന്നെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങളെ കുറിച്ച് മോഹന്‍ സംസാരിച്ചത്. ‘എയ്ഡ്‌സ് ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ തന്റെ ആരാധകര്‍ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി. ചിലര്‍ കുഴഞ്ഞുവീഴുന്നതും മറ്റും കണ്ടിട്ടുണ്ട്. ആ വാര്‍ത്ത തന്നെയും കുടുംബത്തെയും വളരെയധികം വിഷമിപ്പിച്ചു.

എയ്ഡ്‌സ് അഭ്യൂഹങ്ങള്‍ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്നെ സമീപിച്ചിരുന്നു. വാര്‍ത്തകള്‍ തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ട്. അത് തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് പറഞ്ഞാല്‍പ്പോരെ എന്തിനാണ് പ്രസ്താവന നടത്തേണ്ടത് എന്നാണ് മാധ്യമപ്രവര്‍ത്തകനോട് തിരിച്ചു ചോദിച്ചത്.

അന്നത്തെ സാഹചര്യത്തില്‍ നിരാശയും രോഷവും കൊണ്ടാണ് അന്ന് അങ്ങനെ ചോദിച്ചത്. അടിസ്ഥാനരഹിതമായ ഇത്തരം ഗോസിപ്പുകള്‍ നിരസിക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ല. ഇത്തരം കാര്യങ്ങള്‍ നുണയാണെന്ന് വ്യക്തമായി അറിയാവുന്ന സ്ഥിതിക്ക് താന്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ അടിയുറച്ചു നിന്നു’ എന്നും മോഹന്‍ പറയുന്നു.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ അഭിനയത്തില്‍ സജീവമാവുകയാണ്. ഹരയ്ക്ക് പിന്നാലെ വിജയ്‌വെങ്കട് പ്രഭു ചിത്രം ‘ദ ഗോട്ടി’ലും മോഹന്‍ അഭിനയിക്കുന്നുണ്ട്.

More in Actor

Trending

Recent

To Top