Connect with us

അതൊക്കെ അവരുടെ തോന്നൽ എനിക്കവരെ മാറ്റാൻ കഴിയില്ല, അവർ മാറുകയും വേണ്ട എനിക്ക് എന്നെയും മാറ്റാൻ കഴിയില്ല,” ജയസൂര്യ പറയുന്നു !

Movies

അതൊക്കെ അവരുടെ തോന്നൽ എനിക്കവരെ മാറ്റാൻ കഴിയില്ല, അവർ മാറുകയും വേണ്ട എനിക്ക് എന്നെയും മാറ്റാൻ കഴിയില്ല,” ജയസൂര്യ പറയുന്നു !

അതൊക്കെ അവരുടെ തോന്നൽ എനിക്കവരെ മാറ്റാൻ കഴിയില്ല, അവർ മാറുകയും വേണ്ട എനിക്ക് എന്നെയും മാറ്റാൻ കഴിയില്ല,” ജയസൂര്യ പറയുന്നു !

മിമിക്രിയിലൂടെ കലാരംഗത്തെത്തിയ ജയസൂര്യ ഏഷ്യാനെറ്റ് കേബിൾവിഷൻ ചാനലിൽ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്. ദോസ്ത് എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. 2002-ൽ വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. നിരവധി കഥാപത്രങ്ങളിലൂടെ അഭിനയമികവ് മലയാളി പ്രേക്ഷകർക്ക്‌ മുൻപിൽ അദ്ദേഹം കാഴ്ചവെച്ചു .

ഇപ്പോഴിതാ പോസിറ്റീവ് ആയി മാത്രം സംസാരിക്കുന്നതിനെ വിമർശിക്കുന്നവർക്ക് വേണ്ടി സ്വഭാവം മാറ്റാൻ സാധിക്കില്ലെന്ന് നടൻ ജയസൂര്യ. അത്തരം വിമർശനങ്ങളെ വിമർശനമായി മാത്രമാണ് കാണുന്നത്, എല്ലാത്തിനേയും പോസിറ്റാവായി കാണുന്നയാളാണ് താനെന്നും നടൻ പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു നടന്റെ പ്രതികരണം.

“അത്തരം വിമർശനങ്ങളെ വെറും വിമർശനങ്ങളായി മാത്രമാണ് ഞാൻ കാണുന്നത്. കാരണം അവർക്കുവേണ്ടി എന്റെ സ്വഭാവം മാറ്റാൻ പറ്റില്ല. എല്ലാത്തിനേയും വളരെ പോസിറ്റീവായി കാണുന്നൊരു വ്യക്തിയാണ് ഞാൻ. എന്റെ സ്വഭാവം ഇങ്ങനെയാണ്. വളരെ നെഗറ്റീവായിട്ടുള്ള ആളുകളെ സുഹൃത്തുക്കളായി പരിഗണിക്കാറില്ല. അത്തരം ആളുകളെ ജീവിതത്തിലേക്ക് അടുപ്പിക്കാത്ത വ്യക്തിയാണ് ഞാൻ. അത്തരം സ്പേസിൽ ഞാൻ പോകില്ല.

നെഗറ്റീവ് വാർത്തകൾ വായിക്കാൻ ആഗ്രഹിക്കാറില്ല. വളരെ നെഗറ്റീവ് ആയ കാര്യങ്ങളിലേയ്ക്ക് ഫോക്കസ് ചെയ്യേണ്ട കാര്യമെന്താണ്. സിനിമയാണെങ്കിലും കാണാൻ താല്പര്യം പോസിറ്റീവ് സിനിമകൾ ആണ്. അതുപോലെ പോസിറ്റീവ് ആയ ആളുകളോട് സംസാരിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. ആരോടെങ്കിലും സംസാരിക്കുമ്പോൾ പോലും വ്യക്തികളേക്കുറിച്ച് ഞാൻ സംസാരിക്കാറില്ല. അയാൾ അങ്ങനെയാണ്, ഇയാൾ ഇങ്ങനെയാണ് എന്നൊക്കെ എന്തിനാണ് സംസാരിക്കുന്നത്.

ആശയങ്ങൾക്ക് പകരം വ്യക്തികളേക്കുറിച്ച് സംസാരിച്ചവരാരും വളർന്നിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വളരെ പോസിറ്റീവായി നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയായതുകൊണ്ട് ഞാൻ അത്തരം കാര്യങ്ങൾ മാത്രമാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. പലർക്കും അത് ഫേക്ക് ആയി തോന്നാം. ഭയങ്കര നന്മ മരമായി തോന്നാം. അതൊക്കെ അവരുടെ തോന്നൽ എനിക്കവരെ മാറ്റാൻ കഴിയില്ല. അവർ മാറുകയും വേണ്ട എനിക്ക് എന്നെയും മാറ്റാൻ കഴിയില്ല,” ജയസൂര്യ പറഞ്ഞു.

ജയസൂര്യ കേന്ദ്ര കഥാപാത്രമായി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘ഈശോ’ ഒക്ടോബർ 5ന് സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും. കൊലപാതകവും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് സിനിമയെന്ന് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന. നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കിയ ചിത്രം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

More in Movies

Trending

Recent

To Top