Connect with us

കാത്തിരിപ്പുകൾക്ക് വിരാമം ; ആയിഷ’യിലെ പാട്ടെത്തി; മഞ്ജു വാര്യര്‍ക്ക് നൃത്തച്ചുവടുകള്‍ പറഞ്ഞു കൊടുത്ത് പ്രഭുദേവ; വീഡിയോ വൈറൽ!

Movies

കാത്തിരിപ്പുകൾക്ക് വിരാമം ; ആയിഷ’യിലെ പാട്ടെത്തി; മഞ്ജു വാര്യര്‍ക്ക് നൃത്തച്ചുവടുകള്‍ പറഞ്ഞു കൊടുത്ത് പ്രഭുദേവ; വീഡിയോ വൈറൽ!

കാത്തിരിപ്പുകൾക്ക് വിരാമം ; ആയിഷ’യിലെ പാട്ടെത്തി; മഞ്ജു വാര്യര്‍ക്ക് നൃത്തച്ചുവടുകള്‍ പറഞ്ഞു കൊടുത്ത് പ്രഭുദേവ; വീഡിയോ വൈറൽ!

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകമായിരുന്നു. 1995-ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന സിനിമയിൽ ദിലീപിന്റെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി.

അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു. 1999 ൽ ഇറങ്ങിയ പത്രമാണ് നടൻ ദിലീപുമായുള്ള വിവാഹത്തിന് മുൻപേ മഞ്ജു അഭിനയിച്ച അവസാന സിനിമ. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും തിരിച്ചു വരവ് നടത്തി. രണ്ടാം വരവ് താരത്തിന്റെ മൂല്യം കൂട്ടി. രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. പൊതുവില്‍ രണ്ടാം വരവില്‍ അമ്മ കഥാപാത്രങ്ങളാകുന്ന നടിമാരുണ്ടായിരുന്ന മലയാളത്തിലേക്കാണ് ചുറുചുറുക്കോടെ മഞ്ജുവാര്യര്‍ കടന്നു വന്നത്. ഒരേസമയം ഉദാഹരണം സുജാതയില്‍ പത്താംക്ലാസുകാരിയുടെ അമ്മയാവുകയും, ലൂസിഫറിൽ കൗമാരക്കാരിയുടെ അമ്മയാവുകയും അതിനൊപ്പം തന്നെ ജോ ആന്റ് ദ ബോയിലെ തീപ്പൊരി പെണ്‍കുട്ടിയാവുകയും ചെയ്ത മഞ്ജു തകര്‍ത്തത് കാലങ്ങളായി തുടരുന്ന സിനിമയിലെ, പ്രത്യേകിച്ചും മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പ് സങ്കൽപ്പങ്ങളെയാണ്.

26 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1995 ല്‍ സാക്ഷ്യത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ മഞ്ജുവിനെ തേടിയെത്തിയത് മലയാളികള്‍ എന്നും ഓര്‍ത്തുവെക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളായിരുന്നു.. ആദ്യവരവിൽ സ്ത്രീ കേന്ദ്രികൃതമായ സിനിമകള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെടുത്ത മഞ്ജു തന്റെ തിരിച്ചുവരവിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം മഞ്ജുവിന് ലഭിക്കാനിടയായതും അതുകൊണ്ടാണ്.

ഇപ്പോഴിതാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷയിലെ ഗാനം പുറത്തെത്തി. കണ്ണില് കണ്ണില് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. അറബിയിലും വരികള്‍ ഉള്ള ഗാനത്തിന്‍റെ അറബിക് വരികള്‍ എഴുതിയിരിക്കുന്നത് ഡോ. നൂറ അല്‍ മര്‍സൂഖിയാണ്. അഹി അജയനാണ് പാടിയിരിക്കുന്നത്. പ്രഭുദേവയാണ് ചിത്രത്തിന്‍റെ നൃത്ത സംവിധായകന്‍. മഞ്ജു വാര്യര്‍ക്ക് നൃത്തച്ചുവടുകള്‍ പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയ വീഡിയോയില്‍ ഉണ്ട്.

ഇന്തോ- അറബിക് ചിത്രമാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

ക്ലാസ്മേറ്റ്സിലൂടെ ഏറെ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്- ഹിന്ദി ചിത്രമായി ലൈഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് ആയിഷ. ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.

More in Movies

Trending

Recent

To Top