Connect with us

തന്റെ ആ പേര് ആരും ഉപയോഗിക്കരുത്; നടന്‍ ജാക്കി ഷെറോഫ് കോടതിയില്‍

Actor

തന്റെ ആ പേര് ആരും ഉപയോഗിക്കരുത്; നടന്‍ ജാക്കി ഷെറോഫ് കോടതിയില്‍

തന്റെ ആ പേര് ആരും ഉപയോഗിക്കരുത്; നടന്‍ ജാക്കി ഷെറോഫ് കോടതിയില്‍

തന്റെ വിളിപ്പേരായ ‘ബിദു’ എന്ന പേര് മറ്റുള്ളവര്‍ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് നടന്‍ ജാക്കി ഷെറോഫ്. ഇത് സംബന്ധിച്ച് നടന്‍ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മെയ് 14, ചൊവ്വാഴ്ചയാണ് ജാക്കി തന്റെ പേര്, ചിത്രങ്ങള്‍, ശബ്ദം, ‘ബിദു’ എന്ന പേര് അനധികൃതമായി ഉപയോഗിച്ചതിന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്നത്.

ജാക്കി ഷെറോഫിന്റെ കേസ് മെയ് 15 ന് പരിഗണിക്കും. കേസ് പരിഗണിച്ച് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് വിവരം. ഷെറോഫിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദാണ് കോടതിയില്‍ ഹാജരായത്.

തന്റെ ചിത്രങ്ങള്‍ വളരെ മോശം മീമുകളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും. ചില സ്ഥാപനങ്ങള്‍ അടക്കം ജാക്കി ഷെറോഫിന്റെ ശബ്ദവും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കമാണ് ഹര്‍ജി എന്നാണ് വിവരം.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോളിവുഡിലെ മുതിര്‍ന്ന താരമായ ഇദ്ദേഹം ജാക്കി ഷ്രോഫ്, ജാക്കി, ജഗ്ഗു ദാദ, ബിദു എന്നീ പേരുകള്‍ തന്റെ അനുമതിയില്ലാതെ ഏത് പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നതും തടയാണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ഇതാദ്യമായല്ല, ഒരു ബോളിവുഡ് താരം തങ്ങളുടെ വ്യക്തിത്വാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ വര്‍ഷം അനില്‍ കപൂറും തന്റെ വ്യക്തിവിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതില്‍ നിന്നും സംരക്ഷണം തേടി കോടതിയെ സമീപിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഈ ഹര്‍ജിയില്‍ അനില്‍ കപൂറിന് അനുകൂലമായി വിധി വന്നിരുന്നു.

More in Actor

Trending

Recent

To Top