Connect with us

പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല, ഒടുവില്‍ ഓട്ടോഗ്രാഫ് കിട്ടി; ഫോട്ടോ പങ്കുവെച്ച് നടന്‍ ജാക്കി ഷ്രോഫ്

News

ഇന്നും ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് ബോളിവുഡ് ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരത്തിനൊപ്പമുള്ള ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ജാക്കി ഷ്രോഫ്. വലിയ ആരാധക പിന്തുണയുള്ള അഭിനേതാവാണ് ജാക്കി ഷ്രോഫ്. അമിതാഭ് ബച്ചന്‍ ഒപ്പമുള്ള ചിത്രങ്ങളില്‍ ജാക്കി ഷ്രോഫ് അഭിനയിച്ചിട്ടുണ്ട്.

പല തവണ അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫിനായി ശ്രമിച്ചെങ്കിലും പല കാരണങ്ങളാല്‍ കിട്ടിയില്ല. ഒടുവില്‍ ഓട്ടോഗ്രാഫ് കിട്ടി. കോന്‍ ബനേഗ കോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് അമിതാഭ് ബച്ചനില്‍ നിന്ന് ഓട്ടോഗ്രാഫ് കിട്ടിയത് എന്നും ജാക്കി ഷ്രോഫ് പറയുന്നു.

അമിതാഭ് ബച്ചന്റെ കോന്‍ ബനേഗ കോര്‍പതിയില്‍ അതിഥിയായി എത്തിയതായിരുന്നു ജാക്കി ഷ്രോഫ്. എന്തായാലും ജാക്കി ഷ്രോഫിന്റെ കുറിപ്പും അമിതാഭ് ബച്ചന്റെ ഓട്ടോഗ്രാഫും ഹിറ്റായിരിക്കുന്നു.

More in News

Trending

Recent

To Top