Actor
‘പ്രാര്‍ത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ’; പുതിയ ചുവട് വെയ്പ്പിലേക്ക് നടൻ ഹരീഷ് പേരടി
‘പ്രാര്‍ത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ’; പുതിയ ചുവട് വെയ്പ്പിലേക്ക് നടൻ ഹരീഷ് പേരടി
ചെറുതും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഹരീഷ് പേരടി. തന്റേതായ നിലപാടുകള്‍ കൃത്യമായി തന്നെ തുറന്നുപറയുന്ന സിനിമാ താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും ഹരീഷ് പേരടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ നിര്‍മാണ രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് നടന്.
ഹരീഷ് പേരടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നാളെ രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘പ്രാര്‍ത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ’ എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഖില്‍ കാവുങ്കല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ബിന്ദു ഹരീഷും സുദീപും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകും.
ഓളവും തീരവും എന്ന ചിത്രത്തിലാണ് ഹരീഷ് അടുത്തിടെ അഭിനയിച്ചത്. മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്.
