Actor
നടന് ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
നടന് ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
ഹിന്ദി ടെലിവിഷന്‍ താരം ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി. പ്രമുഖ സീരിയലായ താരക് മെഹ്ത ക ഉല്‍ട്ടാ ചഷ്മയിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. റോഷന് സിങ് സോധി എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. താരത്തിന്റെ അച്ഛന്റെ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
അഞ്ച് ദിവസം മുന്‍പാണ് 50കാരനായ ഗുരുചരണിനെ കാണാതാവുന്നത്. ബാഗുമായി ഡല്‍ഹി വിമാനത്താവളത്തിന് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഡല്‍ഹി സ്വദേശിയായ ഗുരുചരണിനെ കണ്ടെത്തുന്നതിനായി പല ടീമായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.
ഈ മാസം 20ന് രാത്രി 8.30 ഓടെയാണ് അദ്ദേഹം മുംബൈയിലേക്ക് പോവുകയാണ് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത്. എന്നാല്‍ അദ്ദേഹം മുംബൈയില്‍ എത്തിയിട്ടില്ല.
ഫോണില്‍ വിളിച്ചപ്പോഴും കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രധാനപ്പെട്ട സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഡിസിപി വ്യക്തമാക്കി.
