Connect with us

ഹാസ്യസാമ്രാട്ട് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

Actor

ഹാസ്യസാമ്രാട്ട് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

ഹാസ്യസാമ്രാട്ട് നല്‍കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്‌കാരം

മയാളത്തിന്റെ ഹാസ്യ സാമ്രാട്ട് നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് പുരസ്‌കാരം. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വസതിയിലെത്തിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പ്പെട്ട പുരസ്‌കാരം.

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റെ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണെന്ന് അദ്ദേഹം കീര്‍ത്തിപത്രത്തില്‍ പരാമര്‍ശിച്ചു.

‘ജഗതിയെന്ന അതുല്യപ്രതിഭ സാംസ്‌കാരിക കേരളത്തിന് പ്രത്യേകിച്ച് ചലച്ചിത്ര മേഖലകളുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ വലുതാണ്. യേശുദാസിന്റെ പാട്ടുകളെന്ന പോലെ, ജഗതിയില്ലാത്ത മലയാള സിനിമകളും വിരളമാണ്.

ദൃശ്യമാദ്ധ്യമങ്ങളില്‍ അദ്ദേഹത്തെ കാണാത്ത ഒരു ദിവസം പോലുമില്ല’. സി.വി ആനന്ദബോസ് പറഞ്ഞു. ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാറിന്റെയും മറ്റ് കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലാണ് അദ്ദേഹത്തിന് പുരസ്‌കാരം കൈമാറിയത്.

More in Actor

Trending

Recent

To Top