News
കൊ ലപാതക കേസിൽ ജയിലിൽ; കുഴഞ്ഞ് വീണ് നടൻ ദർശൻ
കൊ ലപാതക കേസിൽ ജയിലിൽ; കുഴഞ്ഞ് വീണ് നടൻ ദർശൻ
കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കന്നഡ സൂപ്പർതാരം ദർശൻ്റെ അറസ്റ്റ്. ആരാധകനെ കൊ ലപ്പെടുത്തിയ കേസിലായിരുന്നു ദർശനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് നടൻ. നേരത്തെ ജയിലിൽ നിന്നുള്ള ദർശന്റെ വാർത്തകൾ പുറത്തെത്തിയിരുന്നു.
ഇപ്പോഴിതാ ആരോഗ്യം മോശമായതിനെത്തുടർന്ന് നടൻ ജയിലിൽ കുഴഞ്ഞ് വീണുവെന്നാണ് വിവരം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദർശന്റെ ആരോഗ്യം മോശമായിരുന്നെന്നും തുടർന്നാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നുമാണ് റിപ്പേർട്ടുകൾ. കുറച്ച് നാളുകൾക്ക് മുമ്പ് ജയിൽ ഭക്ഷണവുമായി പൊരുത്തപ്പെടാൻ ദർശന് കഴിയുന്നില്ലെന്നും വീട്ടിലെ ഭക്ഷണം എത്തിച്ചു നൽകണമെന്നും ഹർജി നൽകിയിരുന്നു.
എന്നാൽ ഈ ഹർജി തള്ളുകയായിരുന്നു. ദർശന്റെ ശരീരഭാരം കുറഞ്ഞുവരികയാണെന്നും ദേഹം വിളറി വെളുത്തിരിക്കുകയാണെന്നും മുൻ സഹതടവുകാരൻ സിദ്ധാരൂഢ അദ്ദേഹത്തെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദർശൻ കുഴഞ്ഞ് വീണുവെന്നുള്ള വാർത്തകൾ പുറത്ത് വരുന്നത്.
ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി മരണപ്പെടുന്നതെന്നാണ് വിവരം. അടുത്ത ദിവസം കാമാക്ഷിപാളയത്തെ ഓടയിൽനിന്ന് ആണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി നടിയും മോഡലുമായ പവിത്ര ഗൗഡയാണ്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ദർശനുമായുള്ള ഫോട്ടോ പവിത്ര പങ്കുവെച്ചിരുന്നു.
ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും ദർശനുമൊത്തുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു. ഇതോടെ ഇവർക്കെതിരെ കടുത്ത വിമർശനമാണ് ആരാധകരിൽ നിന്നും ഉണ്ടായത്. പിന്നാലെ ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെ മോശമായി ചിത്രീകരിച്ച് കമന്റുകൾ ഇട്ടിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പവിത്ര രേണുകാസ്വാമിെ കൊ ലപ്പെടുത്താൻ തീരുമാനിക്കുകായയിരുന്നു. ഇതിനായി ദർശന്റെ സഹായം തേടുകയും ചെയ്തിരുന്നു. നിലവിൽ കേസിലെ രണ്ടാം പ്രതിയാണ് ദർശൻ. മൂന്നാം പ്രതി ഇവരുടെ മാനേജരാണ്. ദർശന്റെ കൂട്ടാളകളാണ് രേണുകാസ്വാമിയെ തട്ടെകൊണ്ടു പോയത്. തുടർന്ന് ക്രൂരമാി മർദ്ദിച്ച ശേഷം കൊ ലപ്പെടുത്തി മൃ തദേഹം ഉപേക്ഷിക്കുകായായിരുന്നു.
