Hollywood
നടന്‍ ബിൽ കോബ്‌സ് അന്തരിച്ചു
നടന്‍ ബിൽ കോബ്‌സ് അന്തരിച്ചു
പ്രശസ്ത അമേരിക്കന്‍ നടന്‍ ബിൽ കോബ്‌സ് അന്തരിച്ചു. 90 വയസ്സായിരുന്നു. മരണകാരണം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. അദ്ദേഹത്തിൻ്റെ മരണവാർത്ത കുടുംബാംഗങ്ങൾ മരണവാര്ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഇതേ കുറിച്ച് അവര്‍ പുറം ലോകത്തെ അറിയിച്ചത്.
സിനിമയിലും ടെലിവിഷനിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച താരമാണ് ബിൽ കോബ്‌സ്. 1934ൽ ഒഹായോയിലെ ക്ലീവ്‌ലാൻഡിലാണ് കോബ്‌സ് ജനിച്ചത്. സിനിമയിൽ അഭിനയിക്കാൻ ഏറെ താൽപര്യമുണ്ടായിരുന്ന അദ്ദേഹം 1960കളിൽ അവസാനത്തിൽ ന്യൂയോർക്കിലേക്ക് താമസംമാറ്റി.
അക്കാലത്ത് ടാക്‌സി ഡ്രൈവറായും കളിപ്പാട്ടങ്ങൾ വിറ്റുമാണ് ജീവിച്ചത്. അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത് തന്നെ നാടകരംഗത്ത് നിന്നുമായിരുന്നു.
പിന്നീട് അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ നീഗ്രോ എൻസെംബിൾ കമ്പനിയിൽ ചേർന്നു. ഇതിന് ശേഷമാണ്ബില്‍ തന്‍റെ അഭിനയത്തിന് അടിത്തറയിട്ടു തുടങ്ങിയത്.
‘ദ ടേക്കിംഗ് ഓഫ് പെൽഹാം വൺ ടു ത്രീ’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1974-ൽ ആയിരുന്നു ഇത്. ‘ദ ഹിറ്റലര്‍’, ‘ദ ബ്രദര്‍ ഫ്രം അനതര്‍ പ്ലാനെറ്റ്’, ‘നൈറ്റ് അറ്റ് ദ മ്യൂസിയം’, ‘ഐ വില്‍ ഫ്‌ലൈ എവേ’ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിനായി.
