‘എനിക്ക് വേണ്ടിയല്ല ഞാന്‍ സംസാരിക്കുന്നത്, ഞാന്‍ സാധാരണ മനുഷ്യന് വേണ്ടിയാണ് സംസാരിക്കുന്നത്; സോഷ്യല്‍മീഡിയയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനാവുമായി ബാല
നടന്‍ ബാലയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചും ഒക്കെയുള്ള വാര്‍ത്തകളും ഗോസിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. അടുത്തിടെ അദ്ദേഹത്തിന്റെ പേരില്‍ പല ട്രോളുകളും വന്നിരുന്നു. ഇത് തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്ന് ബാല തന്നെ പറഞ്ഞതാണ്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആദ്യം വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിരുന്നു. ആ വിവാഹ ബന്ധവും തകര്‍ച്ചയുടെ വക്കിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍മീഡിയയിലുള്ളത്. ഇത് സംബന്ധിച്ച് പലതരം കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വരുന്നത്.
സോഷ്യല്‍മീഡിയ കാരണം തന്റെ ജീവിതത്തില്‍ വന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം തന്റെ ജീവിതത്തില്‍ നടക്കുന്ന സുപ്രധാനമായ കാര്യങ്ങളൊക്കെ അദ്ദേഹം തന്റെ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കിടാറുമുണ്ട്.. ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹം ഇടയ്ക്കിടെ വരാറുമുണ്ട്.
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ ബാല രംഗത്തുവന്നിരുന്നു. തന്റെ കൂടുംബ ജീവിതം രണ്ടാമതും തകർന്നു, ഇതിന് കാരണം മാധ്യമങ്ങളാണെന്നുമാണ് ബാല ആരോപിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം
ഇപ്പോള്‍ സോഷ്യല്‍മീഡിയയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയത്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം…
സോഷ്യല്‍മീഡിയ കാരണം ഒരുപാട് പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും തെളിവ് സഹിതം പറയാമെന്നും ബാല പറഞ്ഞു. ദയവ് ചെയ്ത് സോഷ്യല്‍ മീഡിയ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്ന് താന്‍ കാലുപിടിച്ചു പറയുകയാണെന്നും ബാല പറയുന്നു. തന്റെ വേദന കൊണ്ടാണ് താന്‍ ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ താങ്ങാനുള്ള ശക്തി തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.
‘എനിക്ക് വേണ്ടിയല്ല ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ സാധാരണ മനുഷ്യന് വേണ്ടിയാണ് സംസാരിക്കുന്നത്. നിങ്ങള്‍ ചെവി തുറക്കില്ല. നിങ്ങള്‍ ചെവി തുറന്നാൽ ഞാന്‍ പറയുന്നതില്‍ കാര്യമുള്ളൂ..ഞാന്‍ ഒരു സംഭവം പറയാം. ഒരാള്‍ ജനിച്ചപ്പോള്‍ ആണ്‍കുട്ടി ആയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ശീലം വന്നു. അയാള്‍ ട്രാന്‍സ്‌ജെന്‍ഡറായിപ്പോയി. അവന്റെ അച്ഛനും അമ്മയ്ക്കും പ്രശ്‌നമില്ല സുഹൃത്തുക്കള്‍ക്കും പ്രശ്‌നമില്ല.
90 ശതമാനം മാര്‍ക്കോടെ അവന്‍ പാസായി.
ടിക് ടോകിലൊക്കെ അവനെ ഇവനെ ആണാണോ പെണ്ണാണോ എന്ന് പറഞ്ഞ് കളിയാക്കി. അവസാനം ട്രെയ്‌നിന് ചാടി ജീവനൊടുക്കി. അവന്റെ അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റില്‍ അവന് വാങ്ങിയ മാര്‍ക്ക് ഒരു മീഡിയയിൽ ഒരു സ്ഥാനം കൊടുക്ക് .എന്നാല്‍ ഞാന്‍ വായ അടയ്ക്കാം..അവന്റെ അച്ഛനും അമ്മയ്ക്കും പ്രശ്‌നമില്ല,അനിയത്തിക്ക് പ്രശ്‌നമില്ല. ഇത് നടന്ന സംഭവമാണ്. ദൈവം ഒരു സൃഷ്ടി നടത്തിയിട്ടുണ്ടെങ്കില്‍ അത് എല്ലാം വിലപിടിച്ചതാണ്. നിങ്ങള്‍ തന്നെ താഴ്ത്തരുത് ആരെയും, അദ്ദേഹം പറഞ്ഞു.
