Actor
നടൻ അശ്വിൻ ജോസ് വിവാഹിതനായി
നടൻ അശ്വിൻ ജോസ് വിവാഹിതനായി
Published on
നടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലെ അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധനേടി. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ.
ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് റിലീസ് ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷക പ്രീതി നേടിയിരുന്നു.
Continue Reading
Related Topics:aswin jose