News
രോഗം മൂർധന്യാവസ്ഥയില്, നടൻ വിജയൻ കാരന്തൂരിനുവേണം കൈത്താങ്ങ്; സഹായ അഭ്യർത്ഥനയുമായി അജു വർഗീസ്
രോഗം മൂർധന്യാവസ്ഥയില്, നടൻ വിജയൻ കാരന്തൂരിനുവേണം കൈത്താങ്ങ്; സഹായ അഭ്യർത്ഥനയുമായി അജു വർഗീസ്
കരൾരോഗം പിടിപെട്ടു ചികിത്സയിലാണ് നടൻ വിജയൻ കാരന്തൂർ. അഞ്ചുവർഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്നുമാസമായി മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റിവെക്കുകയാണ് മുന്നിലുള്ള ഏക മാർഗം. അത് കുറഞ്ഞ ദിവസങ്ങൾക്കകം നടത്തുകയും വേണം.
ഇപ്പോഴിതാ വിജയൻ കാരന്തൂരിന് സഹായം അഭ്യർത്ഥിച്ച് നടൻ അജു വർഗീസ്. സമൂഹമാധ്യമങ്ങളിലൂടെ ആണ് നടൻ സഹായം അഭ്യർത്ഥിച്ചത്. ‘വിജയന് കാരന്തൂരിനായി നമുക്ക് കൈകോർക്കാം’ എന്ന പോസ്റ്റിൽ വിജയൻ കാരന്തൂരിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വിജയൻ കാരന്തൂർ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കരൾമാറ്റമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്നാണ് അദ്ദേഹം അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
നടന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു ………..
1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്ഡ് പെപ്പർ, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ. നിരവധി നാടകങ്ങളിലും പ്രവർത്തിച്ച അദ്ദേഹം നടനെന്നതിലുപരി സംവിധായകൻ, പരിശീലകൻ തുടങ്ങിയ വിവിധ മേഖലകളിൽ അനുഭവസമ്പത്തുള്ള കലാകാരൻ കൂടിയാണ്.
