Connect with us

സിനിമയിലെ പീക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ എനിക്ക് ബോറടിച്ചു, എന്തോ അതൃപ്തി; ശേഷം സിനിമ ഉപേക്ഷിച്ച് പെട്രോൾ പമ്പിലും മെക്കാനിക്കായുമെല്ലാം ജോലി ചെയ്തു; അബ്ബാസ്

Actor

സിനിമയിലെ പീക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ എനിക്ക് ബോറടിച്ചു, എന്തോ അതൃപ്തി; ശേഷം സിനിമ ഉപേക്ഷിച്ച് പെട്രോൾ പമ്പിലും മെക്കാനിക്കായുമെല്ലാം ജോലി ചെയ്തു; അബ്ബാസ്

സിനിമയിലെ പീക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ എനിക്ക് ബോറടിച്ചു, എന്തോ അതൃപ്തി; ശേഷം സിനിമ ഉപേക്ഷിച്ച് പെട്രോൾ പമ്പിലും മെക്കാനിക്കായുമെല്ലാം ജോലി ചെയ്തു; അബ്ബാസ്

വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ നടനാണ് അബ്ബാസ്. നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അബ്ബാസ് എന്ന നടനെ ഓര്‍ത്തിരിക്കാന്‍. ഈ ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍ കൂടുതല്‍ അവസരമൊന്നും ഉണ്ടാക്കികൊടുത്തില്ല.

സുരേഷ്‌ഗോപിയ്ക്കൊപ്പം ഡ്രീംസ് എന്ന ചിത്രത്തില്ലും മികച്ച വേഷമായിരുന്നു അബ്ബാസ് കൈകാര്യം ചെയ്തിരുന്നത്. മമ്മൂട്ടി നായകനായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നല്ല വേഷമായിരുന്നു ചെയ്തത്. അതിനുശേഷം അബ്ബാസിനെ തേടി അവസരങ്ങളൊരുപാട് എത്തി. ‘കാതല്‍ദേശ’ത്തിന്റെ തെലുഗു പതിപ്പായ ‘പ്രേമദേശ’ത്തിലൂടെ തെലുഗരുടെ മനസ്സിലും കുടിയേറി.

ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനറിന്റെ പരസ്യത്തിലൂടെ ടി.വി.പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായി അബ്ബാസ്. അതിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ നേരിടേണ്ടിവരികയും ചെയ്തു. ഹാര്‍പിക് നടനെന്നുവരെ ആക്ഷേപിച്ചു. പക്ഷേ, അതൊന്നും അബ്ബാസിനെ തെല്ലും ഏശിയില്ല. അതിനുപിന്നാലെ പടയപ്പ, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ഹേ റാം, ആനന്ദം, ഡ്രീംസ്…കുറേ ശ്രദ്ധേയമായ സിനിമകളില്‍ തിളങ്ങി. ചുരുങ്ങിയ നാള്‍കൊണ്ടുതന്നെ അബ്ബാസിന്റെ കരിയര്‍ കത്തിക്കയറി. എന്നാല്‍ ആ കയറ്റത്തിനുപിന്നാലെ ഒരു വലിയ തിരിച്ചിറക്കവുമുണ്ടായി.

ഇപ്പോൾ സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്ത് നിൽക്കുകയാണ് നടൻ. അതുപോലെ രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിലും നടൻ വലിയ സജീവമാണ്. സിനിമ ഉപേക്ഷിച്ച് പെട്രോള്‍ സ്റ്റേഷനില്‍ മെക്കാനിക്കായും തൊഴിലാളിയായും ജോലി ചെയ്യുകയായിരുന്നു അബ്ബാസ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു.

എന്നാൽ ഇപ്പോഴിതാ അബ്ബാസ് സിനിമ ഉപേക്ഷിച്ച് സാധാരണക്കാരനായി ജീവിതം നയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയിലെ പീക്ക് സ്റ്റേജില്‍ എത്തിയപ്പോള്‍ തനിക്ക് ബോറടിച്ചു. അപ്പോള്‍ ഏകാന്തനായി തോന്നി. സിനിമയില്‍ എന്തോ അതൃപ്തി അനുഭവപ്പെട്ടു.

ഇതോടെ മറ്റെന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി. അതുകൊണ്ടാണ് താന്‍ സിനിമ ഉപേക്ഷിച്ചത്. സിനിമ ഉപേക്ഷിച്ച ശേഷം വിവാഹം കഴിച്ച് ന്യൂസിലന്‍ഡിലേക്ക് പോയി. കുടുംബത്തോടൊപ്പം അവിടെ താമസമാക്കി. കുറച്ചു ദിവസം അവിടെ മെക്കാനിക്കായി ജോലി ചെയ്തു. ആ പ്രദേശത്ത് മെക്കാനിക്കുകള്‍ ഇല്ലായിരുന്നു. തന്റെ വാഹനങ്ങള്‍ എങ്ങനെ നന്നാക്കണമെന്ന് പഠിച്ച് തുടങ്ങിയതോടെ മെക്കാനിക്ക് ജോലികള്‍ പഠിച്ചു.

ഇതിലൂടെ നിരവധി ആളുകളെ സഹായിക്കാനും സാധിച്ചു. അതിനുശേഷം പത്തുദിവസം പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു. ആ ജോലിയും വിരസമായി തോന്നി. ഇതുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നറിഞ്ഞതോടെയാണ് നിര്‍മാണ രംഗത്തേക്ക് കടന്നത്. ഒരു വര്‍ഷം അത് ചെയ്തു. അതിനുശേഷം റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങി.

ഇപ്പോള്‍ ഭാര്യയും മകളും റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നുണ്ട്. മകന്‍ ഐടി ജോലിയാണ് ചെയ്യുന്നതെന്നും’, അബ്ബാസ് പറഞ്ഞു. ഇടയ്ക്ക് ഇന്ത്യയിലേക്ക് എത്തിയ താരം ചെന്നൈയില്‍ താമസം ആരംഭിച്ചു. തനിക്ക് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ അബ്ബാസ് പറഞ്ഞത്. സിനിമാമോഹവുമായി തമിഴ് ബിഗ് ബോസ് പോലുള്ള ഷോകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷേ സിനിമയിലേക്കുള്ള ഓഫറുകളൊന്നും ലഭിച്ചില്ല.

More in Actor

Trending