ആക്ഷൻ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ഒന്നിച്ചാണ് ഡയലോഗ് പറഞ്ഞത്… പെട്ടന്ന് അദ്ദേഹം എന്നെ ഒന്നു നോക്കി ഞാൻ ശരിക്കും പേടിച്ചു… എന്റെ സിനിമ ജീവിതം അവിടെ കഴിഞ്ഞുവെന്ന് വിചാരിച്ചു; ബിലാസ് ചന്ദ്രഹാസൻ നായർ പറയുന്നു

മമ്മൂട്ടി എന്ന അഭിനേതാവിനെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ടങ്കിലും താൻ കണ്ട മനുഷ്യൻ അങ്ങനെയേ അല്ലയെന്ന് നടൻ ബിലാസ് ചന്ദ്രഹാസനൻ നായർ. വൺ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് നൽകിയ അഭിമുഖത്തിലാണ് ബിലാസ് ഈക്കാര്യം വ്യക്തമാക്കിയത്.
ബിലാസിന്റെ വാക്കുകൾ.
ബിലാസ് ബിലാസ് എന്ന് വിളിച്ചത് കേട്ടാണ് ഞാൻ ഓടി ചെന്നത്. ആരാണ് ഈ കഥാപാത്രം ചെയ്യുന്നതെന്നു മമ്മൂട്ടി എന്നോട് ചേദിച്ചു. ഞാനാണ് എന്ന് മറുപടി പറയുകയും ചെയ്യതു. അതു കഴിഞ്ഞുള്ള അടുത്ത ഷോട്ടിൽ മമ്മൂക്കയുടെ അടുത്ത് നിൽക്കുന്ന സീനാണ്. ഞാൻ നിൽക്കുന്നു അദ്ദേഹം ഇരിക്കുന്നു, എന്നോട് ചോദ്യം ചോദിക്കുന്നു ഞാൻ മറുപടി പറയുന്നു ഇതായിരുന്നു സീൻ. ഫസ്റ്റ് ടേക്ക് കഴിഞ്ഞ് ഡയറക്ടർ എന്നോട് പറഞ്ഞു ക്യൂ കൊടുത്തെക്കണം എന്ന് പക്ഷേ ആക്ഷൻ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ഒന്നിച്ചാണ് ഡയലോഗ് പറഞ്ഞത്.
പെട്ടന്ന് അദ്ദേഹം എന്നെ ഒന്നു നോക്കി ഞാൻ ശരിക്കും പേടിച്ചു. എന്റെ സിനിമ ജീവിതം അവിടെ കഴിഞ്ഞുവെന്ന് തന്നെ ഞാൻ വിചാരിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. സാർ എന്നോട് ക്യൂ തരാൻ പറഞ്ഞിരുന്നു എന്ന് പറഞ്ഞപ്പോൾ, സാരമില്ല എന്നോട് ആര് പറയും എന്നാണ് അദ്ദേഹം ചോദിച്ചത്. അതുവരെ അടക്കി വെച്ച ശ്വാസം അപ്പോഴാണ് പോയതെന്ന് ബിലാൽ പറഞ്ഞു. മമ്മൂട്ടി എന്ന അഭിനേതാവിനെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ടങ്കിലും ഞാൻ കണ്ട മനുഷ്യൻ അതേ അല്ല എന്നാണ് ബിലാൽ ചന്ദ്രഹാസൻ നായർ പറഞ്ഞത്.
\വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ എസ് ഐ ബാഹുലേയൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായി മാറിയ മുബെെ മലയാളിയാണ് ബിലാസ് ചന്ദ്രഹാസൻ നായർ. കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വീരം ,എസ് ദുർഗ്ഗ, കോൾഡ് കേസ്, അന്തക്ഷരി, നിഴലായം തുടങ്ങിയവയാണ് ബിലാസ് അഭിനയിച്ച മറ്റ് ചിത്രങ്ങൾ
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...