സിനിമാതാരങ്ങള്‍ ഒരുപാടുള്ള മണ്ഡലമായ തൃക്കാക്കരയില്‍ നിരവധി താരങ്ങളാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയത്. മണ്ഡലത്തിലെ വോട്ടറായ നടനും സംവിധായകനുമായ രഞ്ജി പണിക്കർ കടവന്ത്രയിലെ ബൂത്തിലെത്തി രാവിലെ വോട്ട് ചെയ്തിരുന്നു. സർക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നായിരുന്നു വോട്ട് ചെയ്ത പിന്നാലെ രഞ്ജി പണിക്കർ പ്രതികരിച്ചത്.
നടനും സംവിധായകനുമായ ലാൽ വോട്ട് ചെയ്തു. തൃക്കാക്കര മണ്ഡലത്തിലെ താമസക്കാരനാണ് ലാൽ. തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയോ രാഷ്ട്രീയമോ നോക്കിയല്ല വ്യക്തികളെ നോക്കിയാണ് താൻ വോട്ട് ചെയ്യുന്നതെന്ന് ലാൽ പറഞ്ഞു. താൻ ട്വൻ്റി ട്വൻ്റിയുടെ ഭാഗമല്ലെന്നും ലാൽ വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസ് ചർച്ച ചെയ്യപ്പെടണം. പക്ഷെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമോയെന്ന് ചിന്തിക്കേണ്ടതാണെന്നും ലാൽ പറഞ്ഞു. ഈ സര്‍ക്കാരിൻ്റെ ഭരണമികവടക്കം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും എന്നതിൽ സംശയം വേണ്ടെന്നും ലാൽ പറഞ്ഞു.
ലാലിനെ കൂടാതെ മണ്ഡലത്തിലെ സിനിമാ താരങ്ങളായ മമ്മൂട്ടി, രണ്‍ജി പണിക്കര്‍, ഹരിശ്രീ അശോകൻ, സംവിധായകൻ എം.എ.നിഷാദ് എന്നിവരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...