ആൺമക്കളെ കൂടാതെ എനിയ്ക്ക് ഒരു മകളുണ്ട്, കുട്ടികളില്ലാത്ത ദമ്പതിമാർക്ക് തന്റെ ഭാര്യ കുഞ്ഞിനെ നൽകി, അവരുടെ സങ്കടം കേട്ട് ആ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു; പ്രേക്ഷകരെ ഞെട്ടിച്ച് നടൻ സുധീർ; വെളിപ്പെടുത്തൽ പുറത്ത്
ആൺമക്കളെ കൂടാതെ എനിയ്ക്ക് ഒരു മകളുണ്ട്, കുട്ടികളില്ലാത്ത ദമ്പതിമാർക്ക് തന്റെ ഭാര്യ കുഞ്ഞിനെ നൽകി, അവരുടെ സങ്കടം കേട്ട് ആ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു; പ്രേക്ഷകരെ ഞെട്ടിച്ച് നടൻ സുധീർ; വെളിപ്പെടുത്തൽ പുറത്ത്
ആൺമക്കളെ കൂടാതെ എനിയ്ക്ക് ഒരു മകളുണ്ട്, കുട്ടികളില്ലാത്ത ദമ്പതിമാർക്ക് തന്റെ ഭാര്യ കുഞ്ഞിനെ നൽകി, അവരുടെ സങ്കടം കേട്ട് ആ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു; പ്രേക്ഷകരെ ഞെട്ടിച്ച് നടൻ സുധീർ; വെളിപ്പെടുത്തൽ പുറത്ത്
മലയാളികൾക്ക് നടൻ സുധീർ സുധിയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. വില്ലൻ വേഷങ്ങളിലൂടെയാണ് നടൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്തിരുന്ന താരം തെലുങ്കിലും അഭിനയ പ്രധാന്യമുള്ള സിനിമകള്‍ ചെയ്തിരുന്നു. കാന്‍സര്‍ രോഗത്തില്‍ നിന്നും അതിജീവിച്ച് സിനിമയിലേക്കും മറ്റ് പരിപാടികളിലേക്കുമൊക്കെ ചേക്കേറിയിരിക്കുകയാണ് നടന് ഇപ്പോൾ.
ഇപ്പോഴിതാ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലൂടെ കുടുംബത്തെ കുറിച്ചും ഭാര്യയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സുധീർ.
സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നൽകിയ ആളാണ് തന്റെ ഭാര്യയെന്ന് സുധീർ പറയുന്നു. മക്കളെ കുറിച്ച് എംജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് അവതാരകനെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സുധീർ മക്കളെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തിയത്. തനിക്ക് രണ്ട് ആൺകുട്ടികളാണ് ഉള്ളതെന്നും അവരിൽ ഒരാൾ വിദേശത്ത് പഠിക്കുകയാണെന്നും മറ്റൊരാൾ പഠിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലുമാണെന്ന് സുധീർ പറഞ്ഞു. എന്നാൽ അവരെ കൂടാതെ ഒരു മകൾ കൂടിയുണ്ടെന്നും കുട്ടികളില്ലാത്ത ദമ്പതിമാർക്ക് തന്റെ ഭാര്യ അണ്ഡം നല്‍കുകയായിരുന്നെന്നും താരം പറഞ്ഞു. ആദ്യം താനും കൊടുക്കാമെന്ന് കരുതിയെങ്കിലും അത് വേണ്ടന്ന് വെയ്ക്കുകയായിരുന്നു. ഒരു ഭർത്താവും ഭാര്യയുടെ അണ്ഡം മറ്റൊരു പുരുഷന്റെ ബീജവുമായി ചേർത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തയ്യാറാവില്ല പക്ഷെ ഞങ്ങൾ അത് ചെയ്തെന്ന് സുധീർ പറയുന്നു. ഇതൊരു പുണ്യ പ്രവർത്തിയായാണ് ഞങ്ങൾ കാണുന്നതെന്നും സുധീർ പറയുന്നു.
കുട്ടികളില്ലാത്ത ദമ്പതികൾ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അവരുടെ സങ്കടം കേട്ട് ഞാൻ അവർക്ക് ഒരു കുഞ്ഞിനെ കൊടുത്താലോ എന്ന് ഭാര്യയോട് ചോദിക്കുകയായിരുന്നു. ഭാര്യ സമ്മതിച്ചതോടെ ഇക്കാര്യം ഞങ്ങൾ ദമ്പതികളെ അറിയിക്കുകയായിരുന്നെന്നും താരം പറയുന്നു. കാര്യം ഞങ്ങൾ ദമ്പതികളോട് തുറന്ന് പറഞ്ഞു. അവർ ഒരുപാട് സന്തോഷിച്ചു. തുടർന്ന് ഞങ്ങൾ കുഞ്ഞിനെ കൊടുക്കുകയായിരുന്നു. പെൺകുഞ്ഞാണ് പിറന്നതെന്നും താരം പറഞ്ഞു. എന്നാൽ ഇതുവരെ ആ കുഞ്ഞിനെ നേരിട്ട് കണ്ടിട്ടില്ല. ഫോട്ടോയിലൂടെ കുഞ്ഞ് വളരുന്നത് ഞങ്ങൾ കണ്ടെന്നും സുധീർ പറഞ്ഞു. എന്നാൽ കുഞ്ഞ് ആയതിൽ പിന്നെ ആ ദമ്പതികൾ എല്ലാം മറന്നു. അവരിൽ നിന്നും ചില ചതികൾ നേരിടേണ്ടി വന്നു. എന്നാലും കുഞ്ഞില്ലാത്ത ഒരു കുടുംബത്തിന് കുഞ്ഞിനെ നൽകാനായി എന്ന സന്തോഷത്തിലാണ് താനും ഭാര്യയും സുധീർ പറയുന്നു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...