ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണം; വിജയ് ബാബുവിനെതിരെനിയമപ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ട്; ആസിഫ് അലി

ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് നടനും അമ്മ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. ഒരു പ്രമുഖ ന്യൂസ് ചാനലിനോടാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ അമ്മ നിയമാവലിയില്‍ പരിമിതിയുണ്ടെന്നും ആസിഫ് അലി പ്രതികരിച്ചു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തര പരാതി പരിഹാര സെല്‍ നിലവില്‍ വരുമ്പോള്‍ പുറത്തുപോയവരെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ്. സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമകള്‍ ചെയ്യുന്നുണ്ട്. എന്തുകൊണ്ട് അവരെ തിരിച്ചുവിളിക്കുന്നില്ലെന്നതിന് ഉത്തരമില്ലെന്നും ആസിഫ് അലി പറഞ്ഞു.
വിജയ് ബാബുവിനെതിരെ ‘അമ്മ’ നിയമപ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും എടുത്തുചാടി നടപടിയെടുക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ജൂണിലാണ് നടിയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന് എന്നിവരും അമ്മയില്‍നിന്ന് രാജിവച്ചത്. താരസംഘടനയില്‍നിന്ന് നീതിനിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിന്നീട് നടി പാര്‍വതിയടക്കം രാജി വെക്കുകയായിരുന്നു.
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും...