പ്രശസ്ത സിനിമാ സീരിയൽ നടൻ മുഷ്താഖ് ഖാനെ തട്ടിക്കൊണ്ടുപോയിരുന്നുവെന്ന് നടന്റെ ബിസിനസ് പാർട്‌നർ ശിവം യാദവ്. പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ ബിജ്‌നോർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു സംഭവം.
ഡൽഹിയിലെത്തിയ ഉടൻ തന്നെ നടനോട് ടാക്‌സിയിൽ കയറാൻ ആവശ്യപ്പെട്ടു. പിന്നാലെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 12 മണിക്കൂറോളം നടനെ പീ ഡിപ്പിച്ചുവെന്നാണ് പറയുന്നത്. മോചനദ്രവ്യമായി ഒരു കോടി രൂപ ചോദിച്ചെന്നും ശിവം പറയുന്നു.
തുടർന്ന് നടന്റേയും മകന്റേയും അക്കൗണ്ടിൽ നിന്ന് 2 ലക്ഷം രൂപ തട്ടിക്കൊണ്ടുപോയ സംഘം കൈക്കലാക്കി. പിന്നാലെ ഇവരെ കയ്യിൽ നിന്നും ഓടി രക്ഷപ്പെട്ട നടൻ പോലീസിന്റെ സഹായത്തോടെയാണ് വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്.
ഫ്‌ളൈറ്റ് ടിക്കറ്റ്, ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ, വിമാനത്താവളത്തിലെ സി.സി.ടി,വി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകൾ കയ്യിലുണ്ടെന്നും ശിവം പറയുന്നു. സ്ത്രീ 2, വെൽകം എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടനാണ് മുഷ്താഖ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...