Connect with us

എന്റെ കുട്ടികളെക്കുറിച്ച് വൃത്തികേടുകള്‍ വായിക്കാന്‍ തുടങ്ങിയതോടെയാണ് ട്വിറ്റര്‍ ഉപേക്ഷിച്ചത്; തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍

Actor

ട്വിറ്റര്‍ ഉപേക്ഷിക്കാനുണ്ടായ കാരണം തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍. തന്റെ മക്കളെക്കുറിച്ചു വരെ മോശം കമന്റുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് എക്‌സ് ഉപേക്ഷിച്ചത് എന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞിരിക്കുന്നത്

എന്റെ കുട്ടികളെക്കുറിച്ച് വൃത്തികേടുകള്‍ വായിക്കാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തനിക്ക സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമാണ് ഇത്. എന്നെക്കുറിച്ച് എന്തു വൃത്തികേടും പറഞ്ഞോളൂ. അവര്‍ എന്റെ പ്രായമായ അമ്മയെ ആക്ഷേപിച്ചു. എന്റെ കുട്ടികള്‍ക്ക് അപ്പോള്‍ അഞ്ച് വയസായിരുന്നു. ഇനി ഞാന്‍ ട്വിറ്ററിലേക്ക് ഒരുകാര്യത്തിനും തിരിച്ചുവരില്ലെന്ന് തീരുമാനമെടുത്തു. എന്റെ കമ്പനിയ്ക്ക് ട്വിറ്ററില്‍ അക്കൗണ്ടുണ്ട്. ട്വിറ്ററിന്റെ പ്രാധാന്യം എനിക്കറിയാം. പക്ഷേ അവിടെ നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ കുട്ടികളേക്കുറിച്ചും ഒന്നും വായിക്കാന്‍ ആഗ്രഹിക്കുന്നില്ല. പിതാവ് എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യന്‍ എന്ന നിലയിലും അതെന്റെ ഹൃദയം തകര്‍ക്കും.- കരണ്‍ ജോഹര്‍ പറഞ്ഞു. കുറച്ചുനാള്‍ മുന്‍പാണ് കരണ്‍ ജോഹര്‍ എക്‌സ് (ട്വിറ്റര്‍) ഉപേക്ഷിച്ചത്.

ഇരട്ടക്കുട്ടികളാണ് കരണിനുള്ളത്. വാടക ഗര്‍ഭപാത്രത്തിലൂടെ 2017ലാണ് കരണിന് കുട്ടികള്‍ ജനിച്ചത്. സിംഗിള്‍ പാരന്റാണ് കരണ്‍.

More in Actor

Trending

Recent

To Top