Actor
‘ജയ് ഭീം’; ദേശീയ പുരസ്കാരത്തില്‍ തള്ളി; നിരാശ പരസ്യമായി പ്രകടിപ്പിച്ച് തെലുങ്ക് നടന് നാനി
‘ജയ് ഭീം’; ദേശീയ പുരസ്കാരത്തില്‍ തള്ളി; നിരാശ പരസ്യമായി പ്രകടിപ്പിച്ച് തെലുങ്ക് നടന് നാനി
ദേശീയ ചലചിത്ര പുരസ്കാരത്തില്‍ ‘ജയ്ഭീം’ സിനിമയ്ക്ക് യാതൊരു പരിഗണനയും ലഭിക്കാത്തതില്‍ നിരാശ പരസ്യമായി പ്രകടിപ്പിച്ച് തെലുങ്ക് നടന് നാനി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജയ്ഭീം എന്നെഴുതി ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജി കൂടി പങ്കുവച്ചാണ് നാനി തന്റെ നിരാശ പ്രകടിപ്പിച്ചത്.
69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം കോളിവുഡിന് കയ്പേറിയ അനുഭവമാണ് സമ്മാനിച്ചത് എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ പുരസ്കാര പ്രഖ്യാപനത്തില്‍ വിജയകരമായ പ്രാതിനിധ്യം പ്രതീക്ഷിച്ചിരുന്ന തമിഴ് ചിത്രങ്ങളായിരുന്നു ‘ജയ് ഭീം’, ‘കര്ണന്’, ‘സര്‍പ്പാട്ടൈ പരമ്പരൈ’ എന്നിവ.
എന്നാല്‍ ഈ ചിത്രങ്ങളൊന്നും പരിഗണിക്കപ്പെടാതെ പോയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ലിജോമോള്‍, മണികണ്ഠന് എന്നിവരുടെ മികവാര്‍ന്ന പ്രകടനം പോലും തഴയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ചര്‍ച്ചകളും വിമര്‍ശനങ്ങളും എത്തിയിരുന്നു.
നിരാശയ്ക്കിടയിലും ഒരു വെള്ളിവെളിച്ചം വന്നത് ‘കടൈസി വ്യവസായി’ മികച്ച തമിഴ് ചിത്രത്തിനുള്ള അവാര്‍ഡും പ്രധാന നടന് നല്ലാണ്ടിക്കുള്ള പ്രത്യേക പരാമര്‍ശവും നേടിയതാണ്.
