ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വരുണ്‍ ധവാന്റെ ഡ്രൈവര്‍ മനോജ് സാഹു ഹൃദയാഘാതം മൂലം മരിച്ചത്. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് വരുണിന്റെ ഡ്രൈവര്‍ മനോജിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടനെ തന്നെ തൊട്ടടുത്ത ലീലാവതി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
തന്റെ ഡ്രൈവറുടെ മരണത്തില്‍ വികാരാധീനനായി വരുണ്‍ ധവാന്. 26 വര്‍ഷം തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ഡ്രൈവര്‍ മനോജ് സാഹുവിനെയാണ് വരുണ്‍ കണ്ണീരോടെ ഓര്‍ത്തെടുത്തത്.
‘മനോജ് കഴിഞ്ഞ 26 വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അവനായിരുന്നു എന്റെ എല്ലാം. എന്റെ സങ്കടം പറയാന്‍ വാക്കുകളില്ല, അദ്ദേഹത്തിന്റെ അത്ഭുതകരമായ ബുദ്ധിയും നര്‍മ്മവും ജീവിതത്തോടുള്ള അഭിനിവേശവും കാരണം ആളുകള്‍ എന്നും ഓര്‍ത്തിരിക്കണം. നീ എന്റെ ജീവിതത്തില്‍ വന്നതില്‍ ഞാന്‍ എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കും, മനോജ് ദാദ.’നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു
2012ല്‍ പുറത്തിറങ്ങിയ ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന ചിത്രത്തിലൂടെയാണ് വരുണ്‍ ധവാന് ബോളിവുഡിന്റെ ഭാഗമാകുന്നത്. ഒക്ടോബര്‍, ഹംട്ടി ശര്‍മ്മ കി ദുല്‍ഹനിയ, എ.ബി.സി.ഡി 2, ബദ്ലാപൂര്, ദില്‍വാലെ എന്നിവയാണ് വരുണ്‍ ധവാന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
പ്രശസ്ത നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ മാതാവ് കിം ഫെർണാണ്ടസ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. പക്ഷാഘാതത്തെ തുടർന്ന് മാർച്ച്...
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര സംവിധായകൻ മനോജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേശസ്നേഹ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നാലെ നിരവധി...
ദേശസ്നേഹ സിനിമകളിലൂടെ പ്രശസ്തനായ നടനും നിർമാതാവുമായ മനോജ് കുമാർ (87) അന്തരിച്ചു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം...