Actor
ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്, കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല; വികാരാധീനനായി ദുല്‍ഖർ
ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത് ആദ്യമായിട്ടാണ്, കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല; വികാരാധീനനായി ദുല്‍ഖർ
നടൻ ദുല്‍ഖറിന്റേതായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെയാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകുന്നത്. ആദ്യമായി ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല. മനസ്സില്‍ നിന്ന് കളയാൻ പറ്റാത്ത അവസ്ഥയില്‍ അത് എത്തിയിരിക്കുന്നു. എനിക്ക് കൂടുതല്‍ പറയണമെന്നുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുന്നില്ല എന്നുമാണ് ദുല്‍ഖര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്. സ്വന്തം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ദുല്‍ഖര്‍ നീക്കം ചെയ്തില്ലെങ്കിലും ആരാധകര്‍ പ്രചരിപ്പിക്കുകയായിരുന്നു.
ദുല്‍ഖറിന്റെ പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമാണോ ഇതെന്ന് ആരാധകര്‍ സംശയിക്കുന്നുണ്ടെങ്കിലും എന്ത് പറ്റിയെന്നും ചിലര്‍ തിരക്കുന്നുണ്ട്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഒരുക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുല്‍ഖറിന്റേതായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
