Actor
എന്നോട് മദ്യപാനം നിര്‍ത്താന്‍ ഉപദേശിച്ചു, ധനുഷും മുമ്പ് മദ്യപിക്കുമായിരുന്നു…എന്നാല്‍ നടന്‍ ആ ശീലം നിര്‍ത്തി; റോബോ ശങ്കര്‍
എന്നോട് മദ്യപാനം നിര്‍ത്താന്‍ ഉപദേശിച്ചു, ധനുഷും മുമ്പ് മദ്യപിക്കുമായിരുന്നു…എന്നാല്‍ നടന്‍ ആ ശീലം നിര്‍ത്തി; റോബോ ശങ്കര്‍
കഴിഞ്ഞ വര്‍ഷമായിരുന്നു ഐശ്വര്യ രജനികാന്തും ധനുഷും വിവാഹമോചിതരായത്. ധനുഷിനെ കുറിച്ച് നടന്‍ റോബോ ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
മദ്യപാനം തന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു എന്ന് പറഞ്ഞപ്പോഴാണ് റോബോ ശങ്കര്‍ ധനുഷിന്റെ മദ്യപാന ശീലത്തെ കുറിച്ചും പറഞ്ഞത്. ധനുഷ് മുമ്പ് മദ്യപാനിയായിരുന്നു എന്നാണ് നടന്‍ പറയുന്നത്. മദ്യപാനത്തിന് അടിമപ്പെട്ട സമയത്ത് തനിക്ക് മഞ്ഞപ്പിത്തം വന്നിരുന്നു. നാല് മാസം കിടപ്പിലായി.
”മദ്യം കഴിക്കാന്‍ പറ്റാത്തത് മൂലം ഒരു ഘട്ടത്തില്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ പോലും തോന്നി. മദ്യപാന ശീലം ഉപേക്ഷിച്ച് ഇപ്പോള്‍ പഴയ ആരോഗ്യം തിരികെ പിടിച്ചെന്നും റോബോ ശങ്കര്‍ പറഞ്ഞു. മാരി എന്ന സിനിമയില്‍ അഭിനയിക്കവെ ധനുഷിനൊപ്പമുണ്ടായ അനുഭവങ്ങളും ഇദ്ദേഹം പങ്കുവെച്ചു.
മാരിയിലൂടെ ധനുഷ് എനിക്ക് തന്നത് ഒരു അവസരമല്ല. ജീവിതമാണ്. അന്ന് ഞാന്‍ മദ്യപിക്കുമായിരുന്നു.
ധനുഷ് എന്നോട് മദ്യപാനം നിര്‍ത്താന്‍ ഉപദേശിച്ചു. ധനുഷും മുമ്പ് മദ്യപിക്കുമായിരുന്നു. എന്നാല്‍ നടന്‍ ആ ശീലം നിര്‍ത്തി. എല്ലാവരും പാര്‍ട്ടികളിലും മറ്റും മദ്യം കഴിക്കും. എന്നാല്‍ ധനുഷ് അതും നിര്‍ത്തി എന്നാണ് റോബോ ശങ്കര്‍ പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടി ഹന്‍സികയെ കുറിച്ച് റോബോ ശങ്കര്‍ പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പാര്‍ട്ണര്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ഹന്‍സിക കാല്‍ തടവാന്‍ അനുവദിച്ചില്ല എന്നായിരുന്നു റോബോ ശങ്കര്‍ പറഞ്ഞത്.
