Actor
തിരുപതിയില്‍ വച്ചായിരിക്കും വിവാഹം; പൊതുവേദിയിൽ ആദ്യമായി വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് പ്രഭാസ്
തിരുപതിയില്‍ വച്ചായിരിക്കും വിവാഹം; പൊതുവേദിയിൽ ആദ്യമായി വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്ന് പ്രഭാസ്
ബഹുബലിയാണ് നടൻ പ്രഭാസിന്റെ കരിയറിൽ വഴിത്തിരിവായത്. എന്നാൽ ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും നടൻ അവിവാഹിതനായി തുടരുകയാണ്. ഇപ്പോഴിതാ ‘ആദിപുരുഷ്’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ തന്റെ വിവാഹക്കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ
ഇതാദ്യമായാണ് വിവാഹത്തെ കുറിച്ച് നടന്‍ സംസാരിച്ചിരിക്കുന്നത്. പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു ആരാധകര്‍ ചോദിച്ചപ്പോള്‍ എവിടെ വച്ചായിരിക്കും താന്‍ താലി ചാര്‍ത്തുക എന്നതായിരുന്നു താരത്തിന്റെ മറുപടി. ”തിരുപതിയില്‍ വച്ചായിരിക്കും എന്റെ വിവാഹം” എന്നാണ് പ്രഭാസ് പറഞ്ഞത്. എന്നാല്‍ ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നോ, എപ്പോഴായിരിക്കുമെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.
ബാഹുബലി’യില്‍ അഭിനയിച്ചതിന് പിന്നാലെ പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണ് എന്നായിരുന്നു അനുഷ്‌കയുടെ മറുപടി. കൃതി സനോനും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകളും അടുത്തിടെ എത്തിയിരുന്നു.
കൃതിയുടെ ഹൃദയം വിദേശത്ത് ഷൂട്ടിംഗിലുള്ള പ്രഭാസിന്റെ കൂടെയാണെന്ന തരത്തില്‍ നടന്‍ വരുണ്‍ ധവാന്‍ പറഞ്ഞതായിരുന്നു ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. എന്നാല്‍ ഇതിനെ തള്ളി കൊണ്ട് കൃതി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.
അതേസമയം, ജൂണ്‍ 16ന് ആണ് ആദിപുരുഷ് റിലീസ് ചെയ്യുന്നത്. പ്രഭാസ് രാമനായി വേഷമിടുമ്പോള്‍ കൃതിയാണ് സീതയായി എത്തുന്നത്. ചിത്രത്തില്‍ രാവണനായി സെയ്ഫ് അലിഖാന്‍ ആണ് വേഷമിടുന്നത്.
