സിനിമയ്ക്കൊപ്പം തന്നെ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പവും സമയം കണ്ടത്താൻ ആസിഫ് അലി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
എപ്പോഴും എന്റെ സുഹൃത്തുക്കളും കുടുംബവുമെല്ലാം കൂടെ വേണം. എല്ലാവരും ഒരുമിച്ച് വേണം. എനിക്കങ്ങനെ ഒറ്റയ്ക്കിരിക്കുക എന്നൊക്കെ പറയുന്നത് വളരെ അപൂര്‍വമാണ്. അല്ലെങ്കില്‍ എന്റെ കൂടെ എപ്പോഴും കുടുംബവും സുഹൃത്തുക്കളുമുണ്ടാകും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്.
എനിയ്ക്ക് ഒരുപാട് സംസാരിക്കണം, ഒരുപാട് ചിരിക്കണം ആയിരിക്കുന്ന അവസ്ഥകളൊക്കെ ആഘോഷിക്കാനും സന്തോഷം കണ്ടെത്താനും എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്- ആസിഫ് പറയുന്നു.ഒന്ന് മുങ്ങണമെന്ന് തോന്നിക്കഴിഞ്ഞാല്‍ ഞാന്‍ മുങ്ങും. ഭാര്യ ഒരു കണ്ണൂരുകാരിയാണ്. അപ്പോള്‍ അതിന്റേതായ ഒരുപാട് സവിശേഷതകള്‍ സമയ്ക്കുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കൂടിച്ചേരലുകളും കുടുംബാംഗങ്ങളുടെ കൂടിച്ചേരലുകളുമെല്ലാം പ്ലാന്‍ ചെയ്യുന്നത് സമയാണ്. തനിക്ക് നല്ല സിനിമകള്‍ വന്നാല്‍ മറ്റു ഭാഷകളിലാണെങ്കിലും ചെയ്യുമെന്നും ആസിഫ് പറഞ്ഞു. തമിഴ് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...