Actor
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാവാൻ ഒരുങ്ങി സൂരജ് സൺ
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാവാൻ ഒരുങ്ങി സൂരജ് സൺ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് സണ്‍. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ താരത്തിന് സാധിച്ചു . സ്വന്തം പേരിനെക്കാളും കഥാപാത്രത്തിന്റെ പേരായ ദേവ എന്നാണ് നടനെ ഇപ്പോഴും അറിയപ്പെട്ടിരുന്നത്. സീരിയലില്‍ നിന്ന് പിന്‍മാറിയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവയാണ് നടന്‍.
ഇപ്പോഴിതാ മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുകയാണ് സൂരജ്.
“മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. സൂരജ് സൺ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായാ മേനോ൯, ജീജ സുരേന്ദ്ര൯, ശിവരാജ്, ഹരിത്, സിദ്ധാർഥ് രാജൻ, അമൽ ഉദയ്, വിഷ്ണു വിദ്യാധര൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ്, അങ്കിത് മാധവ്, ആനന്ദ് ബാൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുടെ സിനിമകൾ സംവിധാനം ചെയ്ത ഷാജൂണ്‍ കാര്യാലിന്റെ പുതിയ നായകൻ എന്ന ഖ്യാതിയും സൂരജിന് സ്വന്തം. നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
റഖീബ് ആലം, ദി൯നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്ര൯ എന്നിവരുടെ വരികൾക്ക് സാജ൯ മാധവ് സംഗീതം നൽകിയിരിക്കുന്നു. നരേഷ് അയ്യർ, ഹെഷാം അബ്ദുൾ വഹാബ്, സയനോര ഫിലിപ്, മൃദുല വാര്യർ, ബിനു ആന്റണി എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷ൯ വർക്കുകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്.
സീരിയയിൽ നിന്നും ബ്രേക്കെടുത്ത സൂരജ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയ’ത്തിൽ കല്യാണ ചെക്കനായെത്തി ശ്രദ്ധനേടിയിരുന്നു. ആറാട്ടുമുണ്ടൻ എന്ന ചിത്രത്തിലും സൂരജ് സൺ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ‘മുരളി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂരജ് അവതരിപ്പിക്കുന്നത്. പ്രൈസ് ഓഫ് പൊലീസ് എന്നൊരു ചിത്രത്തിലും സൂരജ് ഭാഗമാണ്. കലാഭവൻ ഷാജോണിനൊപ്പം പൊലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തുന്നത്.