നടൻ, അവതാരകൻ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് സുപരിചിതനായ താരമാണ് മിഥുന് രമേശ് . സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് മിഥുന്. രസകരമായ പോസ്റ്റുകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മിഥുൻ പങ്കിട്ട ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ് അച്ഛന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തെ കുറിച്ചാണ് പോസ്റ്റ്.
‘അച്ഛന് നമ്മളെ വിട്ട് പോയിട്ട് 25 വര്‍ഷങ്ങള്‍. ഞാന്‍ ഏതൊരു പ്രയാസമായ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ വാക്കുകള്‍ എന്നെ സ്വാധീനിക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് എവിടെയെങ്കിലും, ആര്‍ക്കെങ്കിലും പോസിറ്റീവിറ്റ് പകര്‍ന്ന് നല്കാന് കഴിയുന്നുണ്ട് എങ്കില്‍ അത് എനിക്ക് അച്ഛന് പഠിപ്പിച്ചു തന്നതാണ്. ഒരുപാട് മിസ്സ് ചെയ്യുന്നു അച്ഛാ’ എന്ന് പറഞ്ഞുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്.
സഹോദരങ്ങളായ നിഥിന് രമേശിനെയും ഷീല രമേശിനെയും ടാഗ് ചെയ്തുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്. അച്ഛന് പൊലീസ് യൂനിഫോമില്‍ നില്ക്കുന്ന ഒരു സ്റ്റൈലന്‍ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ടൊവിനോ തോമസ്, ദീപ്തി വിധുപ്രതാപ്, ജിസ് ജോയ്, സാജിദ് യാഹിയ, റാണി സരണ്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ പോസ്റ്റിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...