മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ശ്രീനാഥ് ഭാസി. ഒരു ചാനലിന് നൽകിയ പ്രത്യേക അഭിമുഖ പരിപാടിയിലായിരുന്നു നടന്റെ തുറന്നുപറച്ചില്‍.
’സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാനസികമായി ഒരാളെ തളര്‍ത്തുന്ന തരത്തിലോ താന്‍ ഒന്നും പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ല എന്ന രീതിയില്‍ സംസാരിച്ച് അവിടെ നിന്ന് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും താന്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അതൊന്നും അവതാരകയെയോ പരിപാടിയിലെ മറ്റുള്ളവരെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. താന്‍ അവിടെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ബോധ്യപ്പെട്ട് ക്ഷമ പറയാന്‍ തയ്യാറായിരുന്നു’, ശ്രീനാഥ് ഭാസി പറഞ്ഞു.
ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രമുഖ ഹോട്ടലില്‍ നടന്ന നടനുമായുള്ള അഭിമുഖം നടന്നിരുന്നു. ഇതിനിടെയാണ് സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശംഭാഷപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക ആരോപിച്ചു.
സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറിയെന്നും കാണിച്ച് പരാതിയും നൽകി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ശ്രീനാഥ് ഭാസിയെ പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചായിരിക്കും ചോദ്യം ചെയ്യല്‍.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...