Actor
എങ്ങനെയോ കാർ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു… അല്ലെങ്കില്‍ വലിയ അപകടത്തിനു കാരണമായേനെ, സിനിമയിലെ ആ രംഗം മറക്കില്ല; തുറന്ന് പറഞ്ഞ് ബാബു ആന്റണി
എങ്ങനെയോ കാർ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു… അല്ലെങ്കില്‍ വലിയ അപകടത്തിനു കാരണമായേനെ, സിനിമയിലെ ആ രംഗം മറക്കില്ല; തുറന്ന് പറഞ്ഞ് ബാബു ആന്റണി
90 കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് ബാബു ആന്റണി. കോട്ടയം കുഞ്ഞച്ചൻ, മൂന്നാം മുറ, വ്യൂഹം തുടങ്ങി നിരവധി സിനിമകളിൽ ബാബു ആന്റണി വില്ലനായെത്തി. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാവുകയാണ് ബാബു ആന്റണി. ഒമർ ലുലുവിന്റെ പവർ സ്റ്റാറിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്
ഇപ്പോഴിതാ സിനിമയില്‍ താന്‍ ചെയ്തിട്ടുള്ള കാര്‍ ചേസുകളെ കുറിച്ചും ബൈക്ക് സ്റ്റണ്ടുകളെ കുറിച്ചുമാണ് ബാബു ആന്റണി സംസാരിക്കുന്നത്.
കമല്ഹാസന് നായകനായ ‘പേര് സൊല്ലും പിള്ളൈ’ എന്ന സിനിമയിലെ കാര്‍ ചേസ് മറക്കില്ല എന്നാണ് ബാബു ആന്റണി പറയുന്നത്. കമല്ഹാസന് നായകനായ പേര് സൊല്ലും പിള്ളൈ എന്ന സിനിമയിലെ കാര്‍ ചേസ് മറക്കില്ല. കമല്‍ തന്നെ ചേസ് ചെയ്യുകയാണ്.
ഒരു അംബാസഡര്‍ കാറാണ് താന്‍ ഓടിക്കുന്നത്. കാറിന്റെ സൈഡില്‍ ക്യാമറ വച്ചിട്ടുണ്ട്. കാര്‍ വളവെടുത്തപ്പോള്‍ റോഡിന്റെ വശത്തു കിടന്ന വലിയ കുഴലുകളില്‍ ക്യാമറ ഇടിച്ചു. കാര്‍ ഒരു വശത്തേക്കു ചെരിയുകയും രണ്ട് ടയറില്‍ മാത്രം കുറച്ചു ദൂരത്തേക്കു നീങ്ങുകയും ചെയ്തു.
എങ്ങനെയോ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ വലിയ അപകടത്തിനു കാരണമായേനെ എന്നാണ് താരം ഫാസ്റ്റ് ട്രാക്കിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. 1960ല്‍ ആണ് പേര് സൊല്ലും പിള്ളൈ എന്ന സിനിമ റിലീസാകുന്നത്.
അതേസമയം, ‘പൊന്നിയിന്‍ സെല്വന്’ ആണ് ബാബു ആന്റണിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 30ന് തിയേറ്ററിലെത്തും. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമയും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.
