Actor
ഗോകുല്‍ വ്യത്യസ്തനായ മകൻ, ഇപ്പോഴും അങ്ങനെ തന്നെ! ബാക്കി മൂന്ന് മക്കളും തന്റെ തലയില്‍ കേറി നിരങ്ങും; മക്കളെ കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ
ഗോകുല്‍ വ്യത്യസ്തനായ മകൻ, ഇപ്പോഴും അങ്ങനെ തന്നെ! ബാക്കി മൂന്ന് മക്കളും തന്റെ തലയില്‍ കേറി നിരങ്ങും; മക്കളെ കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ
അടുത്തിടെ സുരേഷ് ഗോപിയുടെ ഒരു കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മൂത്ത മകൻ ഗോകുൽ സുരേഷ് എടുത്ത സെൽഫിയായിരുന്നു അത്. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
പാപ്പന് സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുലും അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയും ഗോകുലും തമ്മിലുള്ള ഓണ്‍ സ്ക്രീന്‍ കെമിസ്ട്രിക്ക് ഒപ്പം വീട്ടിലെ കെമിസ്ട്രി എങ്ങനെയാണെന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. താന്‍ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഗോകുല്‍ ആദ്യം മുതലേ ഒരു ഫാന്‍ ബോയ് സണ്‍ ആണ്. ബാക്കി മൂന്ന് മക്കളും തന്റെ തലയില്‍ കേറി നിരങ്ങും. താന്‍ വന്നെന്ന് ഒക്കെ കേട്ടാല്‍ ഭയങ്കര ബഹുമാനം ഒക്കെ കാണിക്കുന്ന ഇരുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് മാറുന്ന തരത്തിലുള്ള ആളായിരുന്നു. താന്‍ സംസാരിക്കുമ്പോള്‍ ഒക്കെ അല്പം ദൂരേയ്ക്ക് മാറി നിന്ന് സംസാരിക്കുന്ന ആളായിരുന്നു.
എങ്കില്‍ ബാക്കി മൂന്ന് പേരും തലയില്‍ കേറി നിരങ്ങും. അത് കണ്ടിട്ട് എങ്കിലും താന്‍ അവരെ ഓവര്‍ടേക്ക് ചെയ്യും എന്ന് എങ്കിലും കരുതി വരണ്ടേ. അതൊന്നുമില്ല. ഗോകുല്‍ വളരെയധികം വ്യത്യസ്തനായ മകനായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.
രാഷ്രീയത്തിൽ നിന്നും ഇടവേള എടുത്ത് അഭിനയത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെതായി അവസാനമിറങ്ങിയ പാപ്പന് വന്‍ വിജയമായി മാറിയിരുന്നു. മകനും അച്ഛനും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് പാപ്പൻ
