ഏത് കഥാപാത്രവും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് നടൻ സിദീഖിനുണ്ട്. മലയാള സിനിമയിൽ എല്ലാ തരത്തിലുള്ള റോളുകളിലും ഒരു പോലെ തിളങ്ങുന്ന നടനാണ് അദ്ദേഹം
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കുകയാണ് സിദ്ദിഖ്. അദ്ദേഹവുമായി തനിക്ക് സഹോദരബന്ധമാണുള്ളതെന്നും അദ്ദേഹം വേണ്ടെന്ന് പറഞ്ഞ പല കാര്യങ്ങളും താന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഈയടുത്ത് മമ്മൂക്ക വേണ്ടെന്ന് പറഞ്ഞിട്ട് അനുസരിക്കുന്നില്ലെന്ന് അദ്ദേഹത്തിന് പരാതിയുള്ള ഒരു കാര്യമുണ്ട്. മാദ്ധ്യമങ്ങളില്‍ വന്നിരുന്നിട്ട് ദേഷ്യത്തോടെ കാര്യങ്ങള്‍ പറയരുതെന്ന് പറയും. നീ എന്റെയടുത്ത് പറയും പോലെ ടി.വിയില്‍ വന്നിരുന്ന പറയരുതെന്ന് പറയും. നീ എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത് എന്നൊക്കെ ചോദിക്കും. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് അദ്ദേഹം’-സിദ്ദിഖ് പറഞ്ഞു.
കാരവാന് സംസ്കാരം എന്നൊന്നില്ലെന്നും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു. മേക്കപ്പ് ചെയ്യാനുള്ള സൗകര്യം ഓര്‍ത്താണ് താരങ്ങള്‍ കാരവാന് ഉപയോഗിക്കുന്നത്. സഹതാരങ്ങളുടെ സഹായം കൊണ്ടാണ് ഞാന്‍ ഇപ്പോഴും ഇങ്ങനെ തുടരുന്നത്. ജയറാമുമായുള്ള സൗഹൃദം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. നടന് കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...