Connect with us

വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല,താൻ അഭിനയിച്ചതിൽ ഏറ്റവും ഹിറ്റ് ചിത്രങ്ങൾ പോലും അച്ഛൻ ഇതുവരെ കണ്ടിട്ടില്ല, കാരണം തുറന്ന് പറഞ്ഞ് കാളിദാസ് ജയറാം

Actor

അച്ഛൻ ജയറാമിനെപ്പറ്റി കാളിദാസ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ നച്ചത്തിരത്തിന്റെ പ്രേമോഷൻ്‍റെ ഭാ​ഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് ജയറാം മനസ് തുറന്നിരിക്കുന്നത്.

താൻ അഭിനയിച്ചതിൽ ഏറ്റവും ഹിറ്റ് ചിത്രങ്ങളായിരുന്നു പാവകഥൈകളും വിക്രവും. ഈ രണ്ട് ചിത്രങ്ങളും അച്ഛൻ കണ്ടിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്. അപ്പ കുറച്ച് ഇമോഷണലാണ് അതുകൊണ്ടാണ് അദ്ദേ​ഹം ഈ സിനിമകൾ കാണാത്തത്. രണ്ട് ചിത്രത്തിലും താൻ മരിക്കുന്നുണ്ട്. അതാകാമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ചിത്രങ്ങളും അമ്മ മാത്രമെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമയും അപ്പ മുഴുവൻ കണ്ടിട്ടില്ല. ചെറുപ്പത്തിൽ പോലും സിനിമയിലെ സംശയങ്ങളൊക്കെ ചോദിച്ച് അപ്പയുടേയും അമ്മയുടേയും അടുത്ത് ചെന്നാൽ പോലും നല്ല അടികിട്ടുമായിരുന്നു. ഇപ്പോഴും വീട്ടിൽ സിനിമ അധികം ചർച്ച ചെയ്യാറില്ല. അപ്പയുടേയും അമ്മയുടേയും വർക്ക് കണ്ട് തന്നെ നമുക്ക് കുറെ പഠിക്കാനുണ്ടെന്നും കാളിദാസ് പറയുന്നു.

കാളിദാസ് ജയറാം നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്. പാ രഞ്‍ജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓ​ഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

More in Actor

Trending

Recent

To Top