Actor
‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ..’; ബാലയുടെ വീഡിയോ വൈറലായതിന് പിന്നാലെ നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനി ടോം
‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ..’; ബാലയുടെ വീഡിയോ വൈറലായതിന് പിന്നാലെ നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് ടിനി ടോം
നടന്‍ ബാലയെ സംബന്ധിക്കുന്ന ഒരു രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ബാലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടിനി ടോം.
2012-ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ചതും അന്നുണ്ടായ രസകരമായ ഒര്‍മകളും തമാശ രൂപേണ ഒരു റിയാലിറ്റി ഷോയില്‍ പങ്കുവെച്ചിരുന്നു.
ഇതിന്റെ വീഡിയോ രമേശ് പിഷാരടിയുടെ യൂട്യൂബ് ചാനലില്‍ എത്തിയതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു. ഇപ്പോള്‍ ടിനി ടോമും ബാലയമൊത്തുള്ള ചിത്രവും ഏറ്റെടുത്തി രിക്കുകയാണ് സോഷ്യല്‍ മീഡിയ.
‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദന്‍, അണൂപ് മേനാന്‍’, ‘നീ മീന്‍ കറി ചോദിച്ച…..ഞാന് ഉണ്ണിമുകുന്ദന്‍ പൃഥ്വിരാജ്’, എന്താണ് ടിണീ.. സെല്‍ഫിയൊക്കെ ചോദിച്ചെന്ന് കേട്ടൂ നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദന്‍’, ‘എന്താ ടിനി പോസ്റ്റൊക്കെ ഇടുന്നെ, നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദന്‍’ എന്നിങ്ങനെ വീഡിയോയില്‍ വൈറലായ ഡയലോഗാണ് കമന്റ് ചെയ്തിരിക്കുന്നത്.
