Actor
‘മേയറുടെ ആ രാജുവേട്ടായെന്ന വിളി’, ആദ്യമായിട്ടാണ് ഒരു മേയർ എന്നെ അങ്ങനെ വിളിക്കുന്നത്, എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചെന്ന് പൃഥ്വിരാജ്, അനന്ത പുരിയെ ഇളക്കി മറിച്ച ഉദ്ഘാടനം രാത്രിയിൽ ഒഴുകിയെത്തിയെത്തിയത് ജനസാഗരം!
‘മേയറുടെ ആ രാജുവേട്ടായെന്ന വിളി’, ആദ്യമായിട്ടാണ് ഒരു മേയർ എന്നെ അങ്ങനെ വിളിക്കുന്നത്, എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചെന്ന് പൃഥ്വിരാജ്, അനന്ത പുരിയെ ഇളക്കി മറിച്ച ഉദ്ഘാടനം രാത്രിയിൽ ഒഴുകിയെത്തിയെത്തിയത് ജനസാഗരം!
കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ തിരുവന്തപുരം കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്ത് നടൻ പൃഥ്വിരാജ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താൻ തിരുവനന്തപുരത്ത് ഒരുപരിപാടിയിൽ പങ്കെടുക്കുന്നതെന്നും ഇത്തരത്തിലൊരു പദ്ധതി പണിതുയർത്തിയ ഐഡിയേഷൻ ടീമിനാണ് തന്റെ ആദ്യത്തെ അഭിനന്ദനമെന്നും ചടങ്ങിൽ പൃഥ്വിരാജ് പറഞ്ഞു
ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നതെന്ന് പറഞ്ഞ പൃഥിരാജ് ഞാൻ ജനിച്ച നാട്ടിൽ ഇത്തരമൊരു പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ വരുന്നതിൽ സന്തോഷം. ഇത്തരം പദ്ധതികൾ ആര്യക്കും ആര്യയുടെ ടീമിനും നടത്താൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെയിരുന്നു
ഒരുപാട് വലിയ വ്യക്തിത്വങ്ങളുടെ നാടാണിത്. അവരുടെ സ്മരണയില്‍ ഇതുപോലൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഒരുക്കിയ ഈ ഐഡിയേഷന്‍ ടീമിനാണ് ആദ്യമേ ഞാന്‍ അഭിനന്ദനം അറിയിക്കുന്നത്. ഞാന്‍ തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന്, സിനിമ കൊച്ചിയില്‍ സജീവമായപ്പോള്‍ അങ്ങോട്ട് താമസം മാറിയ ആളാണ്. പക്ഷെ ഇന്നും തിരുവനന്തപുരത്ത് വരുമ്പോള്‍ ആണ് നമ്മുടെ, എന്റെ എന്നൊക്കെയുള്ള തോന്നല്‍ ഉണ്ടാകുന്നത്. സത്യത്തില്‍ എന്റെ മലയാളം ഇനങ്ങനെയല്ല. ഇപ്പോള്‍ കുറച്ച് ആലങ്കാരികമായി സംസാരിക്കുന്നു എന്ന് മാത്രം. ‘കാപ്പ’ എന്ന സിനിമയില്‍ എന്റെ ഭാഷയില്‍ ഞാന്‍ സംസാരിക്കുന്നുണ്ട്. പിന്നെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്. എന്തായാലും വന്നു കളയാമെന്ന് വിചാരിച്ചു. ഞാന്‍ ജനിച്ച നാട്ടില്‍ ഇത്തരമൊരു പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വരുന്നതില്‍ സന്തോഷം. ഇത്തരം പദ്ധതികള്‍ ആര്യക്കും ആര്യയുടെ ടീമിനും നടത്താന്‍ സാധിക്കട്ടെ
ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. യാദൃച്ഛികവശാല്‍ ആ സമയം തന്നെ ഇതുപോലൊരു പൊതുപരിപാടി ഷെഡ്യൂള്‍ ചെയ്യപ്പെടാനും അതില്‍ ക്ഷണം ലഭിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. എല്ലാവരും, പ്രത്യേകിച്ച് സിനിമ താരങ്ങള്‍ ജനിച്ച നാട്ടില്‍ പോകുമ്പോള്‍ പറയുന്ന സ്ഥിരം ഡയലോഗാണ് ജനിച്ച നാട്ടില്‍ വരുമ്പോളുള്ള സന്തോഷം എന്ന്. ഇതില്‍ യഥാര്‍ത്ഥത്തിലുള്ള സന്തോഷം എന്താണെന്ന് അറിയാമോ, ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സന്തോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷം തന്നെയുണ്ട്.