Connect with us

ഒന്നുമില്ലായ്മയിൽ നിന്ന് വെറും ഇരുപത് വർഷം കൊണ്ടാണ് അദ്ദേഹം വളർന്ന് വന്നത്, നല്ലത് ചെയ്യുന്നവർക്ക് കുറച്ച് ബുദ്ധിമുട്ടിന് ശേഷം നല്ലത് തന്നെ വരും; ദിലീപിനെ കുറിച്ച് മഹേഷ്

Actor

നടനും സംവിധായകനുമായ മഹേഷ് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദിലീപിൻ്റെ നാശം വൻ താരങ്ങൾ വരെ ആഗ്രഹിച്ചിരുന്നുവെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.

കേസിൽ ദിലീപ് നിരപരാധിയാണെന്നും ഒരു പറ്റം ആളുകൾ അദ്ദേഹത്തിന്റെ പതനം ആ​ഗ്രഹിച്ചിരുന്നു എന്നതും സത്യമാണെന്നും അതാണ് അദ്ദേഹം ഇന്ന് അനുഭവിക്കുന്നതെന്നും മഹേഷ് പറ‍ഞ്ഞു. ഒന്നുമില്ലായ്മയിൽ നിന്ന് വെറും ഇരുപത് വർഷം കൊണ്ടാണ് അദ്ദേഹം വളർന്ന് വന്നത്. അതിൽ പലർക്കും ബു​ദ്ധിമുട്ട് തോന്നിയിട്ടുണ്ട്.

എത്രയോ പേരെ ദിലീപ് സഹായിക്കുന്നുണ്ട് പലപ്പോഴും ഇതൊന്നും പുറത്തറിയാതെ പോകുകയാണ്. അമ്മ സംഘടനയുടെ വളർച്ചയുടെ കാലഘട്ടത്തിലാണ് ട്വന്റി 20 പോലെയൊരു സിനിമ എടുത്തത്. അന്ന് ആ സിനിമ നിർമ്മിച്ചത് ദിലീപാണ്. മുടക്ക് മുതലിൽ നിന്ന് കൂടുതൽ കിട്ടിയപ്പോൾ അദ്ദേഹമത് സംഘടനയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഇതുപോലെ പ്രവർത്തിക്കുന്ന മറ്റ് ഏത് നടനുണ്ടെന്നും അദ്ദേഹം ചോദിച്ചു.

നല്ലത് ചെയ്യുന്നവർക്ക് കുറച്ച് ബുദ്ധിമുട്ടിന് ശേഷം നല്ലത് തന്നെ വരുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി ദിലീപിന് സപ്പോർട്ട് ചെയ്തതുകൊണ്ട് പലപ്പോഴും തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട് തനിക്ക് സിനിമകളില്ലാതെ പോയതിന് ഒരുപരിധി വരെ കാരണം അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top