Connect with us

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കാളിദാസും സഹോദരി മാളവികയും; ചിത്രം പങ്കുവെച്ച് താരം

Social Media

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കാളിദാസും സഹോദരി മാളവികയും; ചിത്രം പങ്കുവെച്ച് താരം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കാളിദാസും സഹോദരി മാളവികയും; ചിത്രം പങ്കുവെച്ച് താരം

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മക്കളാണ് കാളിദാസും മാളവികയും. കാളിദാസ് ജയറാം നടനെന്ന നിലയില്‍ ശ്രദ്ധേയനാകുമ്പോള്‍ മാളവിക മോഡലായി തിളങ്ങുകയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോൾ ഇതാ ഇരുവരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയാണ്. വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെയ്പാണ് ഇരുവരും എടുത്തത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ വിഡിയോ കാളിദാസ് സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്

കുത്തിവെയ്പ്പിനോട് കാളിദാസിന്റെ പേടി വ്യക്തമാക്കുന്നതാണ് വിഡിയോ. രസകരമായ കമന്റുകളാണ് കാളിദാസിന് ലഭിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞായിരുന്നു മാളവിക, വാക്സിൻ സ്വീകരിക്കുന്ന ചിത്രം പങ്കുവച്ചത്.

അതിനിടെ കഴിഞ്ഞ ദിവസം മാളവിക ജയറാം പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനും ചർച്ചയായിരുന്നു
കാളിദാസ് ജയറാം എടുത്ത തന്റെ ഫോട്ടോയാണ് മാളവിക പങ്കുവെച്ചത്. ഈ വ്യക്തിയുടെ അനന്തമായ കഴിവുകൾ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. മികച്ച ഫോട്ടോഗ്രാഫറാണ് കാളിദാസ് ജയറാമെന്നാണ് എല്ലാവരും പറയുന്നത്.

More in Social Media

Trending

Recent

To Top