Connect with us

‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു; ഈ താരത്തെ മനസ്സിലായോ; വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Social Media

‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു; ഈ താരത്തെ മനസ്സിലായോ; വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു; ഈ താരത്തെ മനസ്സിലായോ; വീഡിയോ വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാണാറുള്ളത്. നടി സുരഭി ലക്ഷ്മിയുടെ കുട്ടിക്കാലത്തെ വിഡിയോ ആണ് പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത്. നടി തന്നെയാണ് രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

വർഷങ്ങൾക്കു മുൻപുള്ള ഒരു കല്യാണവീട്ടിലെ ദൃശ്യങ്ങളാണ് വീഡിയോയിൽ. ആദ്യമായി ക്യാമറ കയ്യിൽ കിട്ടിയ സന്തോഷത്തിൽ ഇരിക്കുന്ന കുഞ്ഞ് സുരഭിയേയും വീഡിയോയിൽ കാണാം.

‘ക്യാമറ പണ്ടേ വീക്നെസ് ആയിരുന്നു, മങ്ങാട് ബാബുവേട്ടൻ ക്യാമറ ആദ്യമായി കയ്യിൽ തന്നപ്പോൾ ഉള്ള സന്തോഷവും ചിരിയും അദ്ഭുതവുമൊക്കെ കാണാം എന്റെ മുഖത്ത്. തെറ്റത്ത് വിജയൻ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വിഡിയോ.’–സുരഭി പറയുന്നു.

ആദ്യമായി ഒരു ക്യാമറ കൈയ്യിൽ കിട്ടിയപ്പോൾ ഉള്ള സന്തോഷവും ചിരിയും അദ്ഭുതവുമൊക്കെ കാണിച്ച് നിഷ്കളങ്കമായ ചിരിയുമായാണ് സുരഭി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആ കാലഘട്ടത്തിലെ കല്യാണ വിഡിയോകളിലെ പ്രധാന പാട്ടായ “യാത്ര തുടരുന്നു ശുഭയാത്ര തുടരുന്നു” എന്ന ഗാനവും വീഡിയോയുടെ പശ്ചാത്തലത്തിൽ നമുക്ക് കേൾക്കാം.

തിയേറ്റർ ആർട്ടിസ്റ്റു കൂടിയായ സുരഭി സിനിമകൾക്കൊപ്പം ഏറെ നാടകങ്ങങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭിക്കായിരുന്നു. നാടകത്തിലെ അഭിനയത്തിന് 2016ൽ മികച്ച നടിയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരവും സുരഭി നേടി.

മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി. മീഡിയാ വൺ ചാനലിൽ പ്രക്ഷേപണം ചെയ്തിരുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ പാത്തു എന്ന കഥാപാത്രമാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്.

Continue Reading
You may also like...

More in Social Media

Trending