Malayalam
‘ലാലേട്ടനെ പൃഥ്വിരാജ് കാണാന്‍ പോയത് വെറുതെയല്ല’ തെളിവ് പുറത്ത്! ആ ബ്രഹ്മാണ്ഡ അനൗണ്‍സ്‌മെന്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം
‘ലാലേട്ടനെ പൃഥ്വിരാജ് കാണാന്‍ പോയത് വെറുതെയല്ല’ തെളിവ് പുറത്ത്! ആ ബ്രഹ്മാണ്ഡ അനൗണ്‍സ്‌മെന്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം
മോഹന്‍ലാല്‍ നായകനാവുന്ന ഒരു വലിയ പ്രഖ്യാപനം ചിങ്ങം 1 ആയ ഇന്ന് ഉണ്ടാവുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പേ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ദൃശ്യം മൂന്നാം ഭാഗമായിരിക്കുമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച. മോഹന്‍ലാലിന്‍റേതായി ഇന്ന് എത്താനിരിക്കുന്ന വന്‍ പ്രഖ്യാപനം ദൃശ്യം 3 അല്ല, മറിച്ച് ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ ആയിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
ആന്‍റണി പെരുമ്പാവൂരും പൃഥ്വിരാജും മുരളി ഗോപിയും അടക്കമുള്ളവര്‍ എമ്പുരാന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഇന്ന് വൈകിട്ട് ആണെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് നാലിനാണ് പ്രഖ്യാപനം വരിക.17ന് ഒരു പ്രഖ്യാപനം വരുന്ന കാര്യം സ്വാതന്ത്ര്യ ദിനത്തിലാണ് ആന്‍റണി പെരുമ്പാവൂര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു
ചില അഭിമുഖങ്ങളിലും മറ്റും പൃഥ്വിരാജ് ലാലേട്ടനെ കാണാന്‍ പോകുകയാണ് എന്ന് പറഞ്ഞതിനെ മുന്‍ നിര്‍ത്തി നിരവധി ട്രോളുകളാണ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ കാണാൻ പോയത് വെറുതെ അല്ല എന്ന് ഈ ചിത്രങ്ങളിലൂടെ ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ് . പ്രിഥ്വിരാജ്, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവർ നിൽക്കുന്ന ചിത്രം ‘എൽ2ഇ ടീം’ എന്ന ഹാഷ് ടാഗോടെ പ്രിഥ്വിരാജ് പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ആന്റണി പെരുമ്പാവൂരും ഇതേ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കാത്തിരിക്കുക എന്ന് കുറിച്ചിട്ടുമുണ്ട്.
എമ്പുരാന്റെ തിരക്കഥ പൂർത്തിയായ വിവരം പൃഥ്വിരാജ് നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് പറഞ്ഞത്.
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായിരുന്ന ലൂസിഫറിന്‍റെ വിജയത്തിനു പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചത്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം വന്‍ വിജയമായത് ചലച്ചിത്രലോകം കൌതുകത്തോടെയാണ് വീക്ഷിച്ചത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘ലൂസിഫറി’ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടര്‍ഭാഗം പ്ലാന്‍ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
2019ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ആ വർഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകൻ ഫാസിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
