Actor
തമിഴ്നാട് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ തിളങ്ങി നടൻ അജിത്ത്; ആരാധകരെ കോരിത്തരിപ്പിച്ച് നേടിയത് 4 സ്വർണവും 2 വെങ്കലവും!
തമിഴ്നാട് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ തിളങ്ങി നടൻ അജിത്ത്; ആരാധകരെ കോരിത്തരിപ്പിച്ച് നേടിയത് 4 സ്വർണവും 2 വെങ്കലവും!

47-ാം തമിഴ്നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആരാധകരെ കോരിത്തരിപ്പിച്ച് നടൻ അജിത്ത്. നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തിരുന്നാത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ താരം നേടിയിരുന്നു.
അതോടൊപ്പം തന്നെ 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്നാട് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45ാമത് ചാംപ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്.
കൂടാതെ സിനിമയ്ക്കപ്പുറത്ത് തന്റെ ഇഷ്ടങ്ങളുടെ പുറകെ പോകാൻ ആഗ്രഹിക്കുന്ന താരമാണ് അജിത്ത് കുമാർ. സ്കൂളിൽ എൻസിസിയില്‍ പങ്കെടുക്കുന്ന സമയം മുതല്‍ ഷൂട്ടിങിനോട് അജിത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നതായി താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഷൂട്ടിങ് മാത്രമല്ല ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയവയിലൊക്കെ അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...