സ്ത്രീകളുടെ സെലിബ്രിറ്റി ക്രഷ് ആയിരുന്ന നടന്റെ ശരീരത്തെ ചൊല്ലി ഇപ്പോള്‍ പലരും താരത്തിനു നേര്‍ക്ക് നിഷ്കരുണം പരിഹസിക്കുകയാണ്.. സിനിമയ്ക്ക് വേണ്ടിയോ മറിച്ചോ ആയിക്കോട്ടെ, ഒരു മനുഷ്യന്, അതൊരു സെലിബ്രിറ്റിയായാലും, അയാള്‍ക്ക് ശരീരഭാരം കൂടാന്‍ പല കാരണങ്ങളും ഉണ്ടാകാം, അതെങ്ങനെ മറ്റുള്ളവരുടെ പ്രശ്നമായി മാറും; കുറിപ്പ്

നടൻമാർ പലപ്പോഴും ബോഡി ഷെയ്മിനിങ്ങിന് ഇരയാകാറുണ്ട്. അടുത്തിടെ നിവിൻ പോളി സിനിമയിലെ കഥാപാത്രത്തിനായി ശരീരഭാരം കൂട്ടിയതിന് സോഷ്യല്‍മീഡിയയില്‍ വലിയ തരത്തിലുള്ള ബോഡി ഷെയ്മിങ്ങാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ നിവിന്‍ പോളി അടക്കം നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചൊരു ഇന്‍സ്റ്റാഗ്രാം കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്. മില്ലേനിയല്‍സ് മസിങ്സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഒരു കുറിപ്പ് വൈറലാകുന്നത്.
‘അടുത്തിടെ പ്രേമത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് നിവിന്‍ പോളിയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വരാനിരിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടിയാണ് താരം ശരീരഭാരം കൂട്ടിയിരിക്കുന്നത്. ഒരു കാലത്ത് സ്ത്രീകളുടെ സെലിബ്രിറ്റി ക്രഷ് ആയിരുന്ന നടന്റെ ശരീരത്തെ ചൊല്ലി ഇപ്പോള്‍ പലരും താരത്തിനു നേര്‍ക്ക് നിഷ്കരുണം പരിഹസിക്കുകയാണ്. അതിന്റെ കാര്യമെന്താണ്, സിനിമയ്ക്ക് വേണ്ടിയോ മറിച്ചോ ആയിക്കോട്ടെ, ഒരു മനുഷ്യന്, അതൊരു സെലിബ്രിറ്റിയായാലും, അയാള്‍ക്ക് ശരീരഭാരം കൂടാന്‍ പല കാരണങ്ങളും ഉണ്ടാകാം, അതെങ്ങനെ മറ്റുള്ളവരുടെ പ്രശ്നമായി മാറും.’
‘എന്തുകൊണ്ടാണ് ഞാന്‍ പെട്ടെന്ന് പുരുഷന്മാരെക്കുറിച്ച് ഒരു കുറിപ്പ് എഴുതുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ ഒരുപക്ഷേ ചിന്തിച്ചേക്കാം. ബോഡി ഷെയ്മിംഗ് അപലപിക്കപ്പെടേണ്ടതും ഒരു ലിംഗഭേദമില്ലാതെ ചിന്തിക്കേണ്ടതുമായ പ്രശ്നമാണ്. മാത്രമല്ല, സ്റ്റീരിയോടൈപ്പുകളും പുരുഷാധിപത്യവും പുരുഷന്മാര്ക്ക് വിനാശകരമായി മാറുമ്പോള്‍, ഫെമിനിസ്റ്റുകളും ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്.’
‘ഒരുപാട് ഉയരമോ തടിയോ ളള്ളവര്‍, അല്ലെങ്കില്‍ വളരെ മെലിഞ്ഞ ശരീരപ്രകൃതമുള്ളവര്‍, വളരെ ഇരുണ്ടതായ സ്കിന്‍ ടോണ്‍ ഉള്ളവര്‍ അതേസമയം അതിസുന്ദരമായ സൌന്ദര്യമുള്ളവര്‍, ഒരുപാട് രോമമുള്ളവരോ അതേസമയം മുഖത്തോ ശരീരത്തിലോ രോമക്കുറവുള്ള, കഷണ്ടിയൊക്കെ ഉള്ളവരെ കളിയാക്കുന്ന തമാശകള്‍ ചെറുപ്പം മുതല്‍ പുരുഷന്മാരും കേള്‍ക്കുന്നുണ്ട്!’
‘കൂടാതെ, കോളിവുഡ് താരം സിലംബരശന്‍ എന്ന ചിമ്പുവും തന്റെ വണ്ണം കൂട്ടിയതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട്. അപ്പോഴൊന്നും ഞാന്‍ ഒരിക്കലും ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത് ഒരു കാര്യമാണ്. അന്നും ട്രോളന്മാരോട് എനിക്ക് അടക്കാനാകാത്ത ദേഷ്യമുണ്ടായിരുന്നു. ഞാന്‍ ഈ പേജ് തുടങ്ങുമ്പോള്‍ തന്നെ അദ്ദേഹം ശാരീരികമായ ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോവുകയും ചെയ്തു, അതുകൊണ്ടു തന്നെയാണ് അതിനെക്കുറിച്ച് എഴുതേണ്ട ആവശ്യം വരാതെ പോയത്.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...