Actor
റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന് അജിത് കുമാര്‍… നടനെ കാണാൻ തിങ്ങി നിറഞ്ഞത് ആയിരക്കണക്കിന് ആരാധകർ
റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന് അജിത് കുമാര്‍… നടനെ കാണാൻ തിങ്ങി നിറഞ്ഞത് ആയിരക്കണക്കിന് ആരാധകർ

47-ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന് അജിത് കുമാര്‍. താരത്തെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് തിങ്ങിനിറഞ്ഞത്. ആരാധകരെ അഭിവാദ്യം ചെയ്തതിനുശേഷമാണ് താരം മത്സരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയത്. 10 മീറ്റര്‍, 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിലാണ് താരം പങ്കെടുത്തത്. താരം റൈഫിള്‍ ക്ലബ്ബില്‍ ഉണ്ടെന്നറിഞ്ഞതോടെ ആരാധകര്‍ അവിടേയ്ക്ക് ഒഴുകിയെത്തി.
റൈഫിള്‍ ക്ലബ്ബ് പരിസരം ജനസമുദ്രമായതോടെ അജിത്തിന് പുറത്തിറങ്ങാന്‍ സാധിക്കാത്ത നിലയില്‍ കാര്യങ്ങളെത്തുകയായിരുന്നു തുടര്‍ന്ന് പൊലീസ് മേലധികാരികള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത്.
വലിമൈയ്ക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അജിത് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് നിര്‍മാണം. മഞ്ജു വാരിയര്‍ നായികയായി എത്തുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ് സുരേഷ് കൃഷ്ണ. സഹനടനായും വില്ലനായുമെല്ലാം തിളങ്ങിയ താരം കോമഡി റോളുകളിലും എത്തിയിരുന്നു. അടുത്തിടെ കൺവിൻസിങ് സ്റ്റാർ എന്നൊരു...
ഒരുകാലത്ത് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനായിരുന്നു മാധവൻ. ഇപ്പോഴിതാ 20 വർഷമായി താൻ പിന്തുടരുന്ന ആയുർവേദ ദിനചര്യയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ....
ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമായ പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിൽ...
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ താരസിംഹാസനത്തിൽ പ്രതിഷ്ഠിതനായ മഹാനടനാണ് മോഹൻലാൽ. അഭിനയ ജീവിതത്തിലെ ലാളിത്യവും, ഏത് കഥാപാത്രത്തെയും തൻ്റേതായ ശൈലിയിൽ ആഴത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ അനൂപ് മേനാൻ ആണെന്ന് പറയുകയാണ് നടൻ. ഒരു യൂട്യൂബ്...