Actor
തന്റെ ദൗർബല്യത്തെ കുറിച്ച് മമ്മൂട്ടി മനസ്സ് തുറക്കുന്നു
തന്റെ ദൗർബല്യത്തെ കുറിച്ച് മമ്മൂട്ടി മനസ്സ് തുറക്കുന്നു
മലയാള സിനിമയുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദ പ്രീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റ് വമ്പന്‍ റിലീസായിട്ടാണ് എത്തിയത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമെന്ന കൂടിയാണ്. കേരളത്തിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഒരേസമയമാണ് പ്രീസ്റ്റ് റിലീസിനെത്തിയത്. അതേസമയം ഇന്നും മമ്മൂട്ടി ആരാധകരേയും സിനിമാപ്രേമികളേയും ആവേശം കൊള്ളിക്കുകയാണ്. മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ താരങ്ങളിലൊരാള്‍, ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍. എന്നാല്‍ മമ്മൂട്ടിയ്ക്കും ദൗര്‍ബല്യമുണ്ട്.
തന്റെ ദൗര്‍ബല്യത്തെ കുറിച്ച് മമ്മൂട്ടി മനസ് തുറക്കുകയാണ്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദൗര്‍ബല്യത്തെ കുറിച്ച് പറയുന്നത്. പഴയ അഭിമുഖത്തിലെ ഭാഗങ്ങള്‍ ഇപ്പോള്‍ വീണ്ടും ചാനലിലൂടെ പങ്കു വെക്കുകയായിരുന്നു. തന്റെ ദൗര്‍ബല്യത്തോടൊപ്പം താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തിയെ കുറിച്ചും സ്‌നേഹിക്കുന്ന വ്യക്തിയെ കുറിച്ചുമെല്ലാം മമ്മൂട്ടി മനസ് തുറക്കുന്നുണ്ട്. സിനിമ അഭിനയമാണ് തന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി മമ്മൂട്ടി ചൂണ്ടിക്കാണിക്കുന്നത്. വികാരങ്ങളില്‍ ഏറ്റവും നല്ലത് സ്‌നേഹമാണെന്നും മമ്മൂട്ടി പറഞ്ഞു.
എല്ലാ വികാരങ്ങളും സ്‌നേഹത്തില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് തന്നെയാണന്നും മമ്മൂട്ടി പറഞ്ഞു. പിന്നീട് തന്റെ കുടുംബത്തേയും സ്‌നേഹിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. ആരെയാണ് വെറുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ ഉത്തരം എന്നെ തന്നെ എന്നായിരുന്നു. തന്നെ കൊണ്ട് സാധിക്കാത്തത് മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ സ്വയം വെറുപ്പ് തോന്നുമെന്ന് മമ്മൂട്ടി പറഞ്ഞു. തനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളില്ല. എന്നാല്‍ രാഷ്ട്ര താല്‍പര്യമുണ്ട്. രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടെന്നും മമ്മൂട്ടി കൂട്ടിചേര്‍ത്തു.
actor
