എമ്പുരാന്റെ ഫുള്‍ സ്ക്രിപ്ട് ലോക്ക് ചെയ്തു… ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചു.. അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി; സന്തോഷ വാർത്ത പുറത്തുവിട്ട് പൃഥ്വിരാജ്

നടനായും നിർമ്മാതാവായും, സംവിധായകനായും, ഗായകനായും മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത വ്യക്തിയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ചരിത്രവിജയത്തിന് പിന്നാലെ രണ്ടാംഭാഗമായ എമ്പുരാനെ കുറിച്ചും പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.
എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. എമ്പുരാന്റെ സ്ക്രിപ്ട് പൂര്‍ത്തിയായെന്നും ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഏറ്റവും പുതിയ ചിത്രമായ കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. എമ്പുരാന്റെ ഫുള്‍ സ്ക്രിപ്ട് ലോക്ക് ചെയ്തു. സ്ക്രിപ്ട് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ടെന്നും നടന് പറഞ്ഞു. അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...