Social Media
ഇത് ഇങ്ങനെ പൊക്കാന്‍ പറ്റുമോ? അബു സലീമിനെ ചലഞ്ച് ചെയ്ത് പക്രു
ഇത് ഇങ്ങനെ പൊക്കാന്‍ പറ്റുമോ? അബു സലീമിനെ ചലഞ്ച് ചെയ്ത് പക്രു
Published on
ഉണ്ണി മുകുന്ദനെയും ടൊവിനോ തോമസിനെയും വെല്ലുവിളിച്ച് പുഷ്അപ്പ് ചാലഞ്ചുമായി നടന് അബു സലിം. നേരത്തെ രംഗത്തെത്തിയിരുന്നു. ഇത് തന്റെ സ്റ്റൈൽ പുഷ്അപ്പ് എന്ന അടിക്കുറിപ്പാണ് നൽകിയത്.
എന്നാല്‍ അബൂക്കയെ ഇനി താനൊന്ന് ചലഞ്ച് ചെയ്താലോ എന്നാണ് ഗിന്നസ് പക്രു പറയുന്നത്. ”ഇത് ഇങ്ങനെ പൊക്കാന്‍ പറ്റുമോ? അബൂക്കയെ ചലഞ്ച് ചെയ്താലോ?” എന്ന ക്യാപ്ഷനൊപ്പം പക്രു പങ്കുവച്ച് ചിത്രം വൈറലാവുകയാണ്.
ഗ്യാസ് കുറ്റി വിരല്‍ കൊണ്ട് പൊക്കുന്നതായാണ് ചിത്രം. പുള്ളിയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല, ഇതൊക്കെ ചേട്ടനെ പറ്റൂ, മിസ്റ്റര്‍ യൂണിവേഴ്സ് എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഉണ്ണി മുകുന്ദൻ, ടൊവീനോ തോമസ് ഇവരെ കൂടാതെ യുവാക്കളെയുമാണ് അബു സലിം പുഷ്അപ്പ് ചാലഞ്ചിനു വെല്ലുവിളിച്ചത് . അബുക്കാസ്ചാലഞ്ച് എന്ന ഹാഷ്ടാഗും വിഡിയോയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്.
Continue Reading
You may also like...
Related Topics:abu salim
