Malayalam
ഹാസ്യ കഥാപാത്രങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത് നടൻ ദിലീപാണ്, ആ ചിത്രത്തിന് ശേഷം പല ചിത്രങ്ങളിലും ദിലീപ് തനിക്ക് ഹാസ്യറോളുകൾ തന്നു; അബു സലീം
ഹാസ്യ കഥാപാത്രങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത് നടൻ ദിലീപാണ്, ആ ചിത്രത്തിന് ശേഷം പല ചിത്രങ്ങളിലും ദിലീപ് തനിക്ക് ഹാസ്യറോളുകൾ തന്നു; അബു സലീം
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിന്റെ വാദം അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ നടൻ അബു സലിം ദിലീപിനെ കുറിച്ച് പറഞ്‍ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്നെ ഹാസ്യ കഥാപാത്രങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത് നടൻ ദിലീപാണ് എന്നാണ് നടൻ പറയുന്നത്. ഒരു ാമധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
പണ്ട് വില്ലൻ വേഷങ്ങളും ഗുണ്ട ആയിട്ടും ഒക്കെ ആണ് അഭിനയിച്ചിരുന്നത്. ഇപ്പോൾ കൂടുതലും കോമഡി റോളുകളാണ് വരുന്നത്. ദിലീപ്-കാവ്യ ജോഡി ഒന്നിച്ച ഇൻസ്‌പെക്ടർ ഗരുഡ് എന്ന സിനിമയിലാണ് ആദ്യമായി ഹാസ്യറോളിൽ അബു സലീം എത്തുന്നത്. ആ സിനിമയിൽ കോമഡി ടച്ചുള്ള ഗുണ്ടയുടെ കഥാപാത്രമായിരുന്നു അബു സലീം ചെയ്തത്. ദിലീപുമായി ഏറ്റുമുട്ടുന്നതും തുടർന്നുണ്ടാകുന്ന കോമഡിയും രസകരമായി വന്നു എന്ന് അബു സലീം പറയുന്നു.
പിന്നീട് പല ചിത്രങ്ങളിലും ദിലീപ് തനിക്ക് ഹാസ്യറോളുകൾ തന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈ ബോസ്, മായാമോഹിനി എന്നീ സിനിമകളിലെല്ലാം കോമഡി വേഷങ്ങൾ തന്നത് ദിലീപ് ആണ് എന്നും അബു സലീം വ്യക്തമാക്കി. അതിന് ശേഷം ജോണി ജോണി യെസ് അപ്പ, അമർ അക്ബർ അന്തോണി തുടങ്ങി കുറെ ചിത്രങ്ങളിൽ കോമഡി വേഷം ചെയ്തു.
സീരിയസും വില്ലൻ വേഷങ്ങളും കോമഡി റോളുകളും എല്ലാം ചെയ്യുന്ന ഒരാളായി താൻ ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
1977 ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മണിസ്വാമി സംവിധാനം ചെയ്ത രാജൻ പറഞ്ഞ കഥയായിരുന്നു ആദ്യ സിനിമ. സുകുമാരനായിരുന്നു അതിലെ നായകൻ. രാജനെ ഉരുട്ടിക്കൊല്ലുന്ന പൊലീസുകാരന്റെ വേഷമായിരുന്നു ഞാൻ ചെയ്തത്. അന്നു മുതൽ സിനിമയിൽ കൂടുതൽ ലഭിച്ചതും നെഗറ്റീവ് വേഷങ്ങളായിരുന്നു. പ്രധാനമായും ഗുണ്ട വേഷങ്ങൾ. അതിലൊരു മാറ്റമുണ്ടായത് ഭീഷ്മപർവത്തിലൂടെയാണ്. ആ സിനിമയാണ് എന്റെ തലവര മാറ്റിയതെന്നു പറയാം.
മൈക്കിളപ്പന്റെ വലം കയ്യായ ശിവൻകുട്ടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞാൻ അതുവരെ ചെയ്തു വന്നിരുന്ന കഥാപാത്രങ്ങളിൽ നിന്ന് ശിവൻകുട്ടി വേറിട്ടു നിന്നുവെന്നും നടൻ പറഞ്ഞിരുന്നു. രണ്ടു വട്ടം മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട അബു സലിമിന് ഫിറ്റ്നസും വർക്കൗട്ടും ജീവിതത്തിന്റെയും ജോലിയുടെയും ഭാഗമായിരുന്നു. പൊലീസിൽ സബ് ഇൻസ്പെക്ടറായി വിരമിച്ചപ്പോഴും സിനിമയിൽ നിന്നൊരു വിരമിക്കലിനെപ്പറ്റി അദ്ദേഹം ആലോചിച്ചു പോലുമില്ല.
