Actor
അനുഷ്കയുടെയും കോലിയുടെയും മാലാഖ, ‘വാമിക’ യുടെ വിശേഷങ്ങൾ !
അനുഷ്കയുടെയും കോലിയുടെയും മാലാഖ, ‘വാമിക’ യുടെ വിശേഷങ്ങൾ !
Published on
ബോളിവുഡ് താരം അനുഷ്ക ശർമ്മയുടെയും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിയുടെയും മകളാണ് വമിക. ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. അടുത്തിടെയാണ് ഇരുവർക്കും ഒരു മകൾ പിറന്നത്. “സ്നേഹത്തിലാണ് ഞങ്ങൾ ജീവിച്ചത്, സാന്നിധ്യവും നന്ദിയും ഞങ്ങൾ ജീവിത രീതിയാക്കി. പക്ഷേ ഇവൾ വാമിക അതിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
സങ്കടം, സന്തോഷം, ആവലാതി,പരമാനന്ദം…മിനിറ്റുകൾക്കുള്ളിൽ അനുഭവിച്ച വികാരങ്ങൾ. ഉറക്കം പലപ്പോഴും പിടിതരാറില്ല. പക്ഷേ ഞങ്ങളുടെ മനസ് നിറഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി.” കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക കുറിച്ചു. 2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
about virat and anushka
Continue Reading
You may also like...
Related Topics:Anushka Sharma, Virat Kohli
