Tamil
അമ്മയ്ക്കും,അമ്മായിയമ്മയ്ക്കും,എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്കും മാതൃദിനാശംസകൾ!
അമ്മയ്ക്കും,അമ്മായിയമ്മയ്ക്കും,എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്കും മാതൃദിനാശംസകൾ!
Published on
കഴിഞ്ഞ ദിവസം ലോക മാതൃദിനത്തിൽ സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേർ തങ്ങളുടെ അമ്മമാർക്ക് ആശംസകളുമായി എത്തിയിരുന്നു.എന്നാൽ കുറച്ച് വ്യത്യസ്തമായ രീതിയിൽ മാതൃദിനത്തിൽ മൂന്ന് പേർക്ക് ആശംസ അറിയിച്ചിരിക്കുകയാണ് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്‌നേഷ് ശിവൻ.അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നവൾക്കും കൂടിയാണ് വിഘ്നേഷ് ആശംസകൾ നേർന്നത്.നടിയും വിഘ്നേഷിന്റെ കാമുകിയുമായ നയൻതാരയും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ് ആദ്യം വിഘ്നേഷ് പങ്കുവച്ചത്.
“മാതൃദിനാശംസകൾ മിസിസ് കുര്യൻ. ഈ സുന്ദരിക്കുട്ടിയെ നന്നായി വളർത്തി നിങ്ങൾ. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു,” എന്നാണ് നയൻതാരയും അമ്മയും ഒന്നിച്ചുള്ള ചിത്രത്തിന് വിഘ്നേഷ് നൽകിയ അടിക്കുറിപ്പ്.
about viknesh shivan nayantara
Continue Reading
You may also like...
Related Topics:Nayanthara, vikhnesh sivan
