Malayalam
പ്രതിഫലം കൂട്ടി വിജയ്,രജനികാന്തിനേയും കടത്തിവെട്ടി;കാരണം ബിഗിൽ!
പ്രതിഫലം കൂട്ടി വിജയ്,രജനികാന്തിനേയും കടത്തിവെട്ടി;കാരണം ബിഗിൽ!
തമിഴിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ദളപതി വിജയ്. സ്റ്റൈൽ മന്നൻ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് വിജയ്ക്ക് ആണെന്നെ തന്നെ പറയാം.താരത്തിന്റെ എല്ലാ ചിത്രങ്ങളും വലിയ വിജയമായിരുന്നു.ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം ബിഗിലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.വളരെ കരുതലോടെയാണ് താരം ചിത്രങ്ങൾ തിരഞ്ഞെടുക്കാറുള്ളത്.എന്നാൽ വിജയ്‌യെ വെച്ച് ചിത്രം ചെയ്യാൻ നിർമ്മാതാക്കൾക്ക് വലിയ താൽപര്യമാണ്.ഇപ്പോളിതാ ബിഗിലിന്റെ വിജയത്തിന് ശേഷം വിജയ് പ്രതിഫലം കുട്ടിയെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ദളപതി വമ്പന്‍ പ്രതിഫലം വാങ്ങുന്നതെന്നാണ് അറിയുന്നത്.
100 കോടി പ്രതിഫലമാണ് തന്റെ ഏറ്റവും പുതുജിയ ചിത്രത്തിന് വിജയ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല . തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സിന്റെ ചിത്രത്തിനായി 50 കോടി രൂപ വിജയ് അഡ്വാന്‍സ് വാങ്ങിയതായും അറിയുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനീകാന്തിനെയാണ് വിജയ് മറികടന്നിരിക്കുന്നത്. വര്‍ഷങ്ങളോളമായി തമിഴില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് രജനി ആയിരുന്നു.മുന്‍പ് വിജയെ നായകനാക്കി തുപ്പാക്കി, കത്തി തുടങ്ങിയ സിനിമകള്‍ ഏആര്‍ മുരുകദോസ് സംവിധാനം ചെയ്തിരുന്നു. രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൂര്‍ത്തിയായ ശേഷമാകും വിജയ് പുതിയ സിനിമകളിലേക്ക് കടക്കുക.
അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗില്‍ മികച്ച ബോക്‌സോഫീസ് കളക്ഷൻ നേടിയിരുന്നു. മെര്‍സല്‍, സര്‍ക്കാര്‍,ബിഗില്‍ എന്നീ മെഗാഹിറ്റുകളോടെ തമിഴില്‍ താരമൂല്യം ഉയര്‍ന്ന താരമായും ദളപതി മാറിയിരുന്നു. വിജയ് ചിത്രങ്ങള്‍ നിര്‍മ്മിച്ചാല്‍ സാമ്പത്തിക ലാഭം ഉറപ്പായും ലഭിക്കുമെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങള്‍.അതുകൊണ്ട് തന്നെ വിജയ് ചോദിക്കുന്ന പ്രതിഫലം നൽകി ചിത്രം ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറാണ്.ഇതിനു മുൻപ് ഇത്രയും പ്രതിഫലം വാങ്ങിയിരുന്നത് രജനികാന്തായിരുന്നു .ഇപ്പോൾ അതും മറികടന്നിരിക്കുകയാണ് വിജയ്.വിജയ് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന പ്രതികരണമാണ് പ്രതിഫലം കൂട്ടാനുള്ള കാരണം.
about vijay
